പ്രശ്‌ന പരിഹാരത്തിന്നായി നിഷ്‌ക്രിയരായ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കുക : ഡോ. വി.ടി എബ്രഹാം

കോഴിക്കോട് നടന്ന മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥന സമാപിച്ചു

പ്രശ്‌ന പരിഹാരത്തിന്നായി നിഷ്‌ക്രിയരായ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കുക : ഡോ. വി.ടി എബ്രഹാം
ഡോ. വി.ടി. എബ്രഹാം സംസാരിക്കുന്നു

പാസ്റ്റർ ബാബു എബ്രഹാം സംസാരിക്കുന്നു 

കോഴിക്കോട് : മണിപ്പൂർ പ്രശ്ന പരിഹാരത്തിന്നായി നിഷ്‌ക്രിയ അവസ്ഥയിൽ ആയിരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കേണ്ടത് അത്യാവശ്യം ആണെന്ന് ഏ.ജി  മലബാർ ഡിസ്ട്രിക്ട് സുപ്രണ്ട് പാസ്റ്റർ ഡോ. വി.ടി. എബ്രഹാം പ്രസ്താവിച്ചു. കോഴിക്കോടുള്ള പെന്തക്കോസ്ത് സമൂഹത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐപിസി കോഴിക്കോട് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബാബു അബ്രഹാം അദ്ധ്യക്ഷത വഹിച്ചു.

ആപ്കോൺ, പി സി ഐ, സിറ്റി പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ്, ഇന്റെൻസീവ് പ്രയർ ഫെല്ലോഷിപ്പ്, ഹോസ്പിറ്റൽ മിനിസ്ട്രിസ് ഓഫ് ഇന്ത്യ, ഐ സി പി എഫ്, ക്യാമ്പസ്‌ ക്രൂസേഡ്, എം സി പി എഫ്  തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ നടത്തപ്പെട്ട പ്രാർത്ഥന സംഗമത്തിൽ നൂറു കണക്കിന് പാസ്റ്റേഴ്‌സും സഭാജനങ്ങളും പങ്കെടുത്തു. പാസ്റ്റർ നോബിൾ പി. തോമസ് സംസാരിച്ചു. പാസ്റ്റർ അജി ജോൺ  സ്വാഗതവും വി.വി. അബ്രഹാം നന്ദിയും പ്രകാശിപ്പിച്ചു.

പാസ്റ്റർമാരായ ഷാജി ആന്റണി, സാം എം. ജോൺ, ജോണി ജോസഫ്, പ്രിൻസ് തോമസ്, റോയ് മാത്യു ചീരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement