ദൂതൻ മാസിക 70-ാം വർഷത്തിലേക്ക്; ഇന്ന് (ഒക്ടോ. 1) മാസിക ദിനം

ദൂതൻ മാസിക 70-ാം വർഷത്തിലേക്ക്;  ഇന്ന് (ഒക്ടോ. 1) മാസിക ദിനം

തിരുവനന്തപുരം: കേരളത്തിലെ ആദ്യ പെന്തെക്കോസ്തു ആനുകാലിക പ്രസിദ്ധികരണമായ പെന്തെകോസ്ത് കാഹളത്തിന്റെ തുടർച്ചയായി 1954 - ൽ പ്രസിദ്ധികരണo ആരംഭിച്ച അസംബ്ലീസ് ഓഫ് ഗോഡ് ദൂതൻ 70-ാം വർഷത്തിലേക്ക് പ്രവേശിച്ചു. ഒക്ടോ. 1 ഞായറാഴ്ച (ഇന്ന്) മലയാളം ഡിസ്ട്രിക്ടിലെ സഭകൾ ദൂതൻ മാസിക ദിനമായി വേർതിരിച്ചിരിക്കുകയാണ്. ദൂതൻ മാസിക എല്ലാ സഭാംഗങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാസിക ദിനം ആചരിക്കുന്നത്. ഇന്ന് സഭകളിൽ മാസിക പ്രവർത്തനങ്ങൾക്കായി പ്രാർത്ഥിക്കുകയും വരിസംഖ്യകളും സംഭാവനകളും ശേഖരിക്കുകയും ചെയ്യും. പാസ്റ്റർ എ.സി. സാമുവേൽ , ഡോ.സി.കുഞ്ഞുമ്മൻ , പാസ്റ്റർ പി.ഡി. ജോൺസൻ , ബ്രദർ എൽ.സാം, ഡോ.വി.റ്റി.എബ്രഹാം തുടങ്ങിയവർ വിവിധ കാലഘട്ടങ്ങളിൽ മാസിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരാണ്. 

എ.എസ്. ജോൺ (പബ്ലീഷർ), പി.സി.തോമസ് (മാനേജർ ), പാസ്റ്റർ ഡി. കുഞ്ഞുമോൻ (ചീഫ് എഡിറ്റർ) എബ്രഹാം തോമസ് (അസി. മാനേജർ ) തുടങ്ങിയവർ മാസിക പ്രവർത്തനങ്ങൾക്ക് ഇപ്പോൾ നേതൃത്വം നൽകുന്നു.

Advertisement