ന്യൂയോർക്ക് പോലീസിൽ ക്യാപ്റ്റൻ പദവിയിൽ സൈലസ് സാമുവേൽ
വാർത്ത: പാസ്റ്റർ സാം പി. ജോസഫ്
മല്ലപ്പള്ളി: പുറമറ്റം കൊന്നമൂട്ടിൽ സൈലസ് സാമുവേൽ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ്റിൽ (എൻ.വൈ.പി. ഡി.)ക്യാപ്റ്റൻ പദവിയിലേക്ക് സ്ഥാനക്കയറ്റം നേടി. പാസ്റ്റർ കെ.കെ. സാമുവലിന്റെയും, മോളി സാമുവലിന്റെയും മകനായ സൈലസ് പുറമറ്റത്തും തുടർന്ന് ഇരവിപേരൂർ സെയ്ന്റ് ജോൺസ് ഹൈസ്കൂളിലു മായാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
1997-ൽ അമേരിക്കയിലേ ക്ക് കുടിയേറി. ഇരുപതാം വയസ്സിൽ ന്യൂയോർക്ക് പോലീസിൽ ചേർന്നു. ഓഫീസർ, ഡിറ്റെക്ടീവ്, സർജന്റ്, ലെഫ്റ്റനൻ്റ് പദവികൾ കടന്നാണ് ക്യാപ്റ്റനായത്. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്ക സന്ദർശി ച്ചസമയത്ത് അദ്ദേഹത്തിന്റെ സുരക്ഷാചുമതല വഹിച്ചതിലൂടെ സൈലസ് വാർത്തകളിൽ ഇടം നേടിയിരുന്നു.
ഭാര്യ നഴ്സാണ്. രണ്ട് കുട്ടികളുണ്ട്. മാതാപിതാക്കളും ഏഴ് സഹോദരങ്ങളും അമേരിക്കയി ലുണ്ട്. കുടുംബത്തിലെ എഴുപതോളം പേർ യു.എസ്.എ.യിൽ കഴിയുന്നതായി സഹോദരൻ ജാക്സൺ പറയുന്നു.
സിയോൺ അസംബ്ലി ഓഫ് ഗോഡ് സ്റ്റാറ്റൻ ഐലൻഡ്, ന്യൂയോർക്ക് സഭാംഗമാണ്. പിതാവ് പാസ്റ്റർ കെ.കെ. സാമുവലാണ് സഭാ ശുശ്രൂഷകൻ.
Advertisement
























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































