ഔദ്യോഗിക ഉദ്‌ഘാടനം മെയ് 26ന് ; യുണൈറ്റഡ് കൗൺസിൽ ഓഫ് പെന്തെക്കോസ്തൽ ചർച്ച്സ് (യുസിപിസി) രൂപീകരിച്ചു 

ഔദ്യോഗിക ഉദ്‌ഘാടനം മെയ് 26ന് ; യുണൈറ്റഡ് കൗൺസിൽ ഓഫ് പെന്തെക്കോസ്തൽ ചർച്ച്സ് (യുസിപിസി) രൂപീകരിച്ചു 

മുളക്കുഴ: പ്രധാന പെന്തെക്കോസ്ത് സഭകൾ ചേർന്ന് യുണൈറ്റഡ് കൗൺസിൽ ഓഫ് പെന്തക്കോസ്തൽ ചർച്ച്സ് (യുസിപിസി) എന്ന പേരിൽ ഐക്യ സംഘടന രൂപീകരിച്ചു. തിരുവല്ലയിൽ വിളിച്ച പത്ര സമ്മേളനത്തിൽ പാസ്റ്റർ കെ.സി. ജോൺ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ടി.ജെ. സാമുവേൽ രുപീകരണ ഉദ്ദേശങ്ങൾ വിശദീകരിച്ചു. 

സഭകൾ തമ്മിലുള്ള ആത്മീയ കൂട്ടായ്മ, പ്രതികൂലങ്ങൾ നേരിടുന്നവർക്ക് ആശ്വാസമാകുക, ദുരുപദേശങ്ങളെ പ്രതിരോധിക്കുക, ദൈവശാസ്‌ത്രപരമായ നിലപാടുകൾ വ്യക്തമാക്കുക, അംഗങ്ങളുടെ സമഗ്ര വളർച്ച, സംയുക്ത  സുവിശേഷീകരണം, പ്രാർത്ഥനാ സമ്മേളനംങ്ങൾ, സാമൂഹിക തിന്മകൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് കൂട്ടായ്മയുടെ ലക്ഷ്യങ്ങൾ.

പാസ്റ്റർമാരായ ടി.ജെ.സാമുവൽ, വൈ. റെജി, ഓ.എം. രാജുകുട്ടി, ജോൺസൺ കെ. സാമുവൽ, ടി. എം. കുരുവിള, റോയി ഡാനിയേൽ മാത്യു എന്നിവരെ എക്സിക്യൂട്ടീവ് ഭാരവാഹികളായും  പാസ്റ്റർമാരായ ഐസക് വി. മാത്യു, ഡോ. ഷിബു കെ.മാത്യു, ഈശോ ജേക്കബ്, അനീഷ് ഉലഹന്നാൻ എന്നിവരെ ബൈലോ കമ്മീഷനായും പ്രവർത്തിക്കുമെന്ന് പത്രസമ്മേളനത്തിൽ അറിയിച്ചു. പാസ്റ്റർമാരായ ജെ. ജോസഫ്, റോയി ഡാനിയേൽ മാത്യു എന്നിവരെ രജിസ്ട്രേഷൻ നടപടികൾക്കായും തിരഞ്ഞെടുത്തയായി അറിയിച്ചു. സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടന സമ്മേളനം മെയ് 26 ന് മുളക്കുഴ ആർ. എഫ്. കുക്ക് കൺവൻഷൻ സെൻ്ററിൽ നടക്കും.  

പാസ്റ്റർ കെ. സി. ജോൺ, റവ. ടി. ജെ.സാമുവൽ, പാസ്റ്റർ ഓ. എം. രാജു കുട്ടി, പാസ്റ്റർ ഷിബു കെ. മാത്യു, പാസ്റ്റർ ടി.എം. കുരുവിള, പാസ്റ്റർ  പി. വി. ചെറിയാൻ, പാസ്റ്റർ റോയി ദാനിയേൽ മാത്യു, പാസ്റ്റർ ഐസക്ക് വി. മാത്യു, പാസ്റ്റർ ജെ. ജോസഫ് എന്നിവർ  പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement