പാസ്റ്റർ ജോൺസൺ ടൈറ്റസ് (50) കർത്തൃസന്നിധിയിൽ
ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ നോർത്ത് സെൻ്റർ കോഗിലു ഐപിസി ബെഥേൽ പ്രയർ അസംബ്ലി സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ ടൈറ്റസ് (50) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭാര്യ: സാലി. മുണ്ടുകോട് പ്ലാവിളയിൽ കുടുംബാംഗം.
മക്കൾ: ജോഷ്യാ ജോൺസൺ, ഷെറിൻ ജോൺസൺ.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ബാംഗ്ലൂർ നോർത്ത് സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ എൻ.സി.ഫിലിപ്പിനോട് ചേർന്ന് സുവിശേഷ പ്രവർത്തനം ചെയ്ത് വരുകയായിരുന്നു.