ഇവാ. പി.തങ്കച്ചൻ (72) നിര്യാതനായി
കവിയൂർ: ചരുവിളയിൽ ബ്ലെസൻ വില്ലയിൽ ഇവാ. പി.തങ്കച്ചൻ (72) നിര്യാതനായി. കൊട്ടാരക്കര പുത്തൂർ ചിറയിൽ കുടുംബാംഗമാണ്. ഭൗതികശരീരം നാളെ ജൂൺ 27 ശനി 8 ന് ഭവനത്തിലും 9 ന് ആഞ്ഞിലിത്താനം ഐപിസി പെനിയേൽ സഭാ ഹാളിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം സംസ്‌കാരം ഉച്ചക്ക് 12 ന് സഭാ സെമിത്തേരിയിൽ.
ഭാര്യ: വാളകം വടക്കേക്കര ചരുവിള വീട്ടിൽ ലില്ലിക്കുട്ടി തങ്കച്ചൻ. മക്കൾ: ജാക്സൺ (യുഎസ്), ബ്ലെസൻ (ഓസ്‌ട്രേലിയ). മരുമക്കൾ: ജൂലി ആൻ ജാക്സൺ, ആശ ബ്ലെസൻ. കൊച്ചുമക്കൾ: ലില്ലിയാന ഗ്രേസ് ജാക്സൺ, നോവ ജോർജ് ജാക്സൺ, ഒലിവിയ ലില്ലി ബ്ലസൻ, ഒലീന എൽസ ബ്ലസൻ.

