അപ്കോൺ(APCCON) സംയുക്ത ആരാധന അനുഗ്രഹകരമായി സമാപിച്ചു

അപ്കോൺ(APCCON) സംയുക്ത ആരാധന അനുഗ്രഹകരമായി സമാപിച്ചു

മുസഫ: അബുദാബി പെന്തെക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) 2026–27 പ്രവർത്തന വർഷത്തിന്റെ ആദ്യ സംയുക്ത ആരാധന അബുദാബി മുസഫയിൽ അനുഗ്രഹകരമായി നടന്നു.

അപ്കോൺ( APCCON)പ്രസിഡന്റ് പാസ്റ്റർ സിജു സ്കറിയ അധ്യക്ഷനായ യോഗത്തിൽ അപ്കോൺ ക്വയർ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർ ജെയ്സൺ വി കുഞ്ഞുമ്മൻ സങ്കീർത്തന വായനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ഡാർവിൻ സണ്ണി (COG ഫുൾ ഗോസ്പൽ, അബുദാബി) തിരുവത്താഴ ശുശ്രൂഷ നിർവഹിച്ചു.

പാസ്റ്റർ ജേക്കബ് സാമുവേൽ (ഐ.പി.സി എബനേസർ, അബുദാബി) പ്രസംഗിച്ചു.

പി.എം.ജി ചർച്ച്, അബുദാബിയിലെ പാസ്റ്റർ ജേക്കബ് ഡാനിയേൽ, 37 വർഷത്തെ അനുഗ്രഹീതമായ ശുശ്രൂഷയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങുന്നതിനാൽ അദ്ദേഹത്തെ മെമന്റോ നൽകി ആദരിച്ചു.

അബുദാബിയിലും മുസഫയിലുമായി നിരവധി വിശ്വാസികൾ ആരാധനയിൽ പങ്കെടുത്ത് ആത്മീയ അനുഗ്രഹം പ്രാപിച്ചു. അപ്കോൺ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് നേതൃത്വം നൽകി.

ആത്മീയ ഉണർവ്വും സഹോദര ഐക്യവും ദൈവിക സാന്നിധ്യവും നിറഞ്ഞ അന്തരീക്ഷത്തിൽ യോഗം അനുഗ്രഹകരമായി സമാപിച്ചു.