പാസ്റ്റർ വി. പി. ഫിലിപ്പിന് ഡോക്ടറേറ്റ് 

പാസ്റ്റർ വി. പി. ഫിലിപ്പിന് ഡോക്ടറേറ്റ് 

ബഹ്‌റൈൻ: ഐ.പി.സി. ബഹ്‌റൈൻ സഭയുടെ ശുശ്രൂഷകനും എഴുത്തുകാരനും പ്രഭാഷകനുമായ വി. പി. ഫിലിപ്പിന് കൊൽക്കൊത്ത സെനറ്റ് ഓഫ് സെറാംപൂർ യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റ് ലഭിച്ചു. ക്രൈസ്തവ യുവജനങ്ങളിൽ സൈബർ സുരക്ഷയുടെ പ്രഭാവവും മാധ്യമ വിദ്യഭ്യാസ രൂപികരണവും എന്ന തീസിസിലാണ് സെനറ്റിന്റെ ഗവേഷണ വിഭാഗമായ SATHRI യിൽ നിന്ന് ഡോക്ടർ ഓഫ് മിനിസ്ട്രി ലഭിച്ചത്.

എഫ്. ടി. എസ്സ്. മണക്കലായിലും യു. ടി. സി. ബാംഗ്ലൂരിലും വേദശാസ്ത്ര പഠനം നടത്തിയിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തും സഭാ ശുശ്രൂഷ ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മലയാള സമൂഹം സ്വീകരിച്ചിട്ടുണ്ട്. ഗുഡ്‌ന്യൂസ് വാരികയുടെ മുൻ സബ് എഡിറ്ററും സ്ഥിരം ലേഖകനുമാണ് പാസ്റ്റർ വി. പി. ഫിലിപ്പ്.

വാർത്ത: ജോൺസി മാത്യു, ബഹ്‌റൈൻ

Advertisement