ഐപിസി അയർലൻഡ് & ഇയു റീജിയൻ ലേഡീസ് ഫെലോഷിപ്പ് ഏകദിന സമ്മേളനം ജൂൺ 13ന് ഡബ്ലിനിൽ

ഐപിസി അയർലൻഡ് & ഇയു റീജിയൻ ലേഡീസ് ഫെലോഷിപ്പ് ഏകദിന സമ്മേളനം ജൂൺ 13ന് ഡബ്ലിനിൽ

ഡബ്ലിൻ: ഐപിസി അയർലൻഡ് & ഈയു റീജിയൻ ലേഡീസ് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ  ജൂൺ 13 ശനിയാഴ്ച ഡബ്ലിനിലെ ഗ്രീൻ ഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ സഹോദരിമാർക്കായി ഏകദിന ആത്മീയ സമ്മേളനം നടക്കും.

“Women on God’s Mission for the Future” എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനം ആത്മീയ ഉണർവും ഒത്തൊരുമയും ലക്ഷ്യമിടുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രശസ്ത വചനപ്രഭാഷകയായ സിസ്റ്റർ സാറ കോവൂർ മുഖ്യ സന്ദേശം നൽകും. രാവിലെ 10  മുതൽ വൈകിട്ട് 4 വരെ വിവിധ സെഷനുകളിലായി ആരാധന, പ്രാർത്ഥന, വചന സന്ദേശം, ആത്മീയ ചർച്ചകൾ എന്നിവ നടക്കും.

ഐപിസി അയർലൻഡ് & ഈയു റീജിയൻ ലേഡീസ് ഫെലോഷിപ്പ് പ്രസിഡന്റ് സിസ്റ്റർ അന്നമ്മ ഫിലിപ്പ്, വൈസ് പ്രസിഡന്റ് ജെസ്സി മാത്യു, സെക്രട്ടറി ബ്ലെസി സൂസൻ ജോഷ്വാ, ജോയിന്റ് സെക്രട്ടറി ജോളി ചിക്കു, ട്രഷറർ ലിനി ഡാനിയേൽ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകുന്നു. 

അയർലൻഡ് & ഈയു റീജിയന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സഹോദരിമാർ പങ്കെടുക്കുന്ന ഈ സമ്മേളനം ആത്മീയ ഉത്തേജനത്തിന് സഹായകരമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.