പിസിഐ കോഴിക്കോട് ജില്ല:  അവാർഡ് ദാനവും വിദ്യാഭ്യാസസഹായവും നൽകി  

പിസിഐ കോഴിക്കോട് ജില്ല:  അവാർഡ് ദാനവും വിദ്യാഭ്യാസസഹായവും നൽകി  

വാർത്ത: വി.വി. എബ്രഹാം കോഴിക്കോട്

കോഴിക്കോട്: പെന്തെക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  മെയ് 31 ന് സെഹിയോൻ പെന്തെക്കോസ്റ്റൽ അസംബ്ലി ചർച്ച് ഹാളിൽ വെച്ച് മെറിറ്റ് അവാർഡ് ദാനവും വിദ്യാഭ്യാസ ധനസഹായ വിതരണവും നടത്തി.

എസ്എസ്എൽസി ക്കും പ്ലസ് ടു വിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പി സി ഐ കോഴിക്കോട് ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി സൈമൺ മെമെന്റോ നൽകി ആദരിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. മറ്റു വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ധനസഹായം ജില്ലാ പ്രസിഡൻറ് എം.എം മാത്യുവും താലൂക്കുകളുടെ ചുമതല വഹിക്കുന്ന പാസ്റ്റർമാരായ ബോബൻ വാഴെപ്പറമ്പൻ , റോയ് കെ കുര്യൻ തുടങ്ങിയവർ വിതരണം ചെയ്തു. 

പി സി ഐ സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ നോബിൾ പി തോമസ് മുഖ്യ സന്ദേശം നൽകി. ജില്ല പ്രസിഡൻ്റ് പാസ്റ്റർ എം എം മാത്യു അധ്യക്ഷത വഹിച്ചു. ചാരിറ്റി കൺവീനർ പാസ്റ്റർ റോയ് ജോസഫ് സ്വാഗതവും ജില്ലാ ട്രഷറർ ജയ്പോൾ നന്ദിയും അറിയിച്ചു. 

പാസ്റ്റർമാരായ റോയ് തോമസ് ,സാബു ചാക്കോ , പോൾ ഓസ്റ്റിൻ തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. 

ജില്ലാ പ്രസിഡൻറ് പാസ്റ്റർ എം എം മാത്യുവും സെക്രട്ടറി പാസ്റ്റർ ലിജോ കെ സാമും നേതൃത്വം നൽകി.