പിഎംജി ചർച്ച്: കൺവൻഷനും സംയുക്തരാധനയും
അടൂർ: പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ച് പത്തനംതിട്ട - അടൂർ ഡിസ്ട്രിക്റ്റ് കൺവൻഷനും സംയുക്ത സഭാരാധനയും 2025 ജനുവരി 9, 10, 11, 12 (വ്യാഴം, വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ അടൂർ പി.എം.ജി സഭയിൽ വച്ച് നടത്തപ്പെടുന്നു. യോഗങ്ങൾ ഡിസ്ട്രിക്റ്റ് പാസ്റ്റർ Pr.N G രാജു ഉത്ഘാടനം ചെയ്യുന്നു.
9, 10, 11 വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന കൺവൻഷൻ യോഗങ്ങളിൽ പാസ്റ്റർ MA ജോൺ USA, പാസ്റ്റർ. MA വർഗ്ഗീസ് TV M (ജനറൽ പ്രസിഡൻ്റ് പി.എം.ജി ചർച്ച്), പാസ്റ്റർ അജി ആൻ്റണി. റാന്നി എന്നീ കർതൃദാസൻമാർ തിരുവചനം ശുശ്രൂഷിക്കുന്നു. 11-ാം തിയതി ശനിയാഴ്ച രാവിലെ 10 മണിക്ക് സഹോദരിമാരുടെ യോഗം നടക്കുന്നു. ഈ യോഗത്തിൽ സിസ്റ്റർ ആൻസി പൗലോസ് ദൈവവചനം ശുശ്രൂഷിക്കുന്നു.
12-ാം തിയതി ഞായറാഴ്ച രാവിലെ 9.30 ന് സംയുക്ത സഭാരാധനയിൽ പി.എം.ജി.സി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ജി. ജെ. അലക്സാണ്ടർ തിരുവചനം ശുശ്രൂഷിക്കുകയും തിരമേശാശുശ്രൂഷ നിർവ്വഹിക്കുകയും ചെയ്യുന്നു.
ബ്രദർ റെൻസി മാത്യു ടീം ഇലവുംതിട്ട ഗാനശുശ്രൂഷ നിർവ്വഹിക്കുന്നു
ഈ യോഗങ്ങളിലേക്ക് ഏവരേയും യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്വാഗതം ചെയ്യുന്നു.