ഐപിസി ഡബ്ലിൻ പിവൈപിഎയുടെ മിഷൻ ചലഞ്ച് യൂത്ത് മീറ്റിംഗ് ഓഗ. 22ന്
ഡബ്ലിൻ: ഇന്ത്യൻ പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡ് ഡബ്ലിൻ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി ‘മിഷൻ ചലഞ്ച്’ എന്ന പേരിൽ പ്രത്യേക യൂത്ത് മീറ്റിംഗ് ഓഗസ്റ്റ് 22ന് വൈകിട്ട് 4 മുതൽ 8 വരെ ഡബ്ലിൻ 12-ലെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ (D12 Y899) നടക്കും.
ഗാനരചയിതാവും പ്രഭാഷകനുമായ പാസ്റ്റർ കാലേബ് ജോർജ് മുഖ്യപ്രഭാഷകനായിരിക്കും.
യുവജനങ്ങളെ ദൈവിക ദൗത്യത്തിനായി പ്രചോദിപ്പിക്കുകയും സുവിശേഷീകരണത്തിലും ക്രൈസ്തവ സാക്ഷ്യജീവിതത്തിലും കൂടുതൽ സജീവരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘മിഷൻ ചലഞ്ച്’ സംഘടിപ്പിക്കുന്നത്.
ഐപിസി ഡബ്ലിൻ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.




