നേര്യമംഗലം സെന്റര്‍ പി.വൈ.പി.എ ക്യാമ്പ് ഓഗ. 23 മുതല്‍
മുവാറ്റുപുഴ: ഐപിസി നേര്യമംഗലം സെന്റര്‍ പിവൈപിഎയുടെ നേതൃത്വത്തില്‍ 'റെഡീം ദി ടൈം' (എഫെ. 5:16) എന്ന തീമില്‍ സംഘടിപ്പിക്കുന്ന 'ഇഗ്നൈറ്റ് 2026 - യുവജന ക്യാമ്പ്' ഓഗസ്റ്റ് 23, 24, 25 തീയതികളില്‍ കീഴില്ലം ഇവാഞ്ചലിക്കല്‍ റിട്രീറ്റ് സെന്ററില്‍ നടക്കും. പാസ്റ്റര്‍ സണ്ണി മാത്യു ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിക്കും.
പാസ്റ്റര്‍മാരായ ഉമ്മന്‍ പി. ക്ലമെന്റ്‌സണ്‍, ബിനു വടശ്ശേരിക്കര, മാത്യു വര്‍ഗീസ്, ഇവാ. പി. സി. ജെബു, ബ്രദര്‍ ഷാര്‍ലെറ്റ് പി. മാത്യു എന്നിവര്‍ വിവിധ സെക്ഷനുകളില്‍ ക്ലാസുകള്‍ നയിക്കും. ഗാനശുശ്രൂഷയ്ക്ക് പാസ്റ്റര്‍ സോജന്‍ സി.എസ്. കൊട്ടാരക്കര, ബ്രദര്‍ ജീസണ്‍ ജോര്‍ജ് (പവര്‍ വിഷന്‍) എന്നിവര്‍ നേതൃത്വം നല്‍കും.
പാസ്റ്റര്‍ ഫിജോ ഫ്രാന്‍സിസ്, ഇവാ. ജയ്‌സണ്‍ സാബു, ജോബ് പി. ഏലിയാസ്, ബിബിന്‍ ബിജു എന്നിവര്‍ നേതൃത്വം നല്‍കുന്നു.
Advertisement





















































































