പി.വൈ.പി.എ പത്തനംതിട്ട മേഖല പ്രവർത്തനോദ്ഘാടനം നവംബർ 1ന്
പത്തനംതിട്ട: പി.വൈ.പി.എ പത്തനംതിട്ട മേഖല (2026-2029) പ്രവർത്തന ഉദ്ഘാടനം നെടുമ്പ്രം ഐ.പി.സി ഗോസ്പൽ സെന്ററിൽ വൈകുന്നേരം 5:30 മുതൽ 8:30 വരെ നവംബർ 1ന് നടക്കും. ഐ.പി.സി മുൻ ജനറൽ പ്രസിഡന്റും രക്ഷാധികാരിയുമായ ഡോ. കെ.സി. ജോൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഐ.പി.സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ഷിബു Nedumvelil അനുഗ്രഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. 'TURBO - Powered by Faith, Reaching Beyond Ordinary' എന്ന ആപ്തവാക്യത്തോടെയാണ് പുതിയ കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമാവുന്നത്.
തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ, സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി ശ്രീ. രാജു എബ്രഹാം എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പാസ്റ്റർ റെജി മാത്യു മുഖ്യസന്ദേശം നൽകും. സുവി. എബ്രഹാം ക്രിസ്റ്റഫർ, ശ്രേയ എൽസ ജിജി എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പി.വൈ.പി.എ കേരള സ്റ്റേറ്റ് മുൻ പ്രസിഡന്റുമാരായ സുധി കല്ലുങ്കൽ, പാസ്റ്റർ അജു അലക്സ്, പി.വൈ.പി.എ കേരള സ്റ്റേറ്റ് ഭാരവാഹികളായ ജസ്റ്റിൻ നെടുവേലിൽ (പ്രസിഡന്റ്), സന്ദീപ് വിളമ്പുകണ്ടം (വൈസ് പ്രസിഡന്റ്), ഇവാ. അഡ്വ. ജോൺലി ജോഷി (വൈസ് പ്രസിഡന്റ്), ലിജോ സാമുവൽ (സെക്രട്ടറി), ബേസിൽ ബേബി (ജോയിന്റ് സെക്രട്ടറി), മാത്യു കെ. വർഗീസ് (ജോയിന്റ് സെക്രട്ടറി), ആശിഷ് വർഗീസ് (ട്രഷറർ), ഫിന്നി മാത്യു (പബ്ലിസിറ്റി കൺവീനർ), സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് സെക്രട്ടറി ബ്രദർ ജോജി ഐപ്പ് മാത്യൂസ്, ഐ.പി.സി കേരള സ്റ്റേറ്റ് സോദരി സമാജം പ്രസിഡന്റ് സിസ്റ്റർ ജയമോൾ രാജു എന്നിവർ പങ്കെടുക്കും.
ജോസി പ്ലാത്താനത്ത് (പ്രസിഡൻ്റ്), ജെയ്സൺ എം, ടോബിൻ അബ്രഹാം വർഗീസ് (വൈസ് പ്രസിഡന്റുമാർ), ഇവാ. അജോ അച്ചൻകുഞ്ഞ് (സെക്രട്ടറി), പാസ്റ്റർ ജിസ്മോൻ ജോസഫ്, ആബേൽ കിഴക്കേടത്ത് (ജോയിന്റ് സെക്രട്ടറിമാർ), സാം കെ വിൽസൺ (ട്രെഷറർ), ബി.ആർ. ജോസസ് ജി. സാം (പബ്ലിസിറ്റി കൺവീനർ), സിമി സജി (ടാലന്റ് കൺവീനർ) എന്നിവർ നേതൃത്വം നൽകും.
Advertisement


























