ബഹ്റൈൻ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്: ബൈബിൾ ക്ലാസ് ഒക്ടോ. 26 മുതൽ
മനാമ: ബഹ്റൈൻ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ സഭയുടെ 40-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബൈബിൾ ക്ലാസുകൾ ഒക്ടോബർ 26 തിങ്കൾ മുതൽ 31 ശനി വരെ നടക്കും. വൈകിട്ട് 7.30 മുതൽ 9.30 വരെ സെഗയ ശാരോൻ ഹാളിൽ നടക്കും.
"പുനരാഗമിക്കുന്ന യേശു ക്രിസ്തുവും മണവാട്ടി സഭയുടെ ഒരുക്കവും" എന്ന വിഷയാടിസ്ഥാനത്തിൽ *പാസ്റ്റർ പി. റ്റി. തോമസ് (കോട്ടയം) ക്ലാസ്സുകൾ നയിക്കും. ശാരോൻ ചർച്ച് ക്വൊയർ ഗാനങ്ങൾ ആലപിക്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ടൈറ്റസ് ജോൺസൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വിവിധ സഭകളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കും.
വാർത്ത: പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ.
Advertisement


























