എറണാകുളത്ത് ലേഡീസ് ക്യാമ്പും കൺവെൻഷനും ഏപ്രിൽ 28 മുതൽ 30 വരെ
എറണാകുളം : എറണാകുളത്ത് വേൾഡ് പെന്തെക്കോസ്തു കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വിഷൻ ബിയോണ്ട് 2030 എന്ന ലക്ഷ്യത്തോടെ ലേഡിസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 28 മുതൽ 30 വരെ എറണാകുളം വണ്ടർല പാർക്കിനു സമീപം മണക്കക്കടവ് വർഷിപ്പ് സെൻ്ററിൽ നടക്കും.
ദിവസവും രാവിലെ 7 മുതൽ ക്യാമ്പും വൈകിട്ട് 6.30 മുതൽ കൺവൻഷനും നടക്കും. 20-ൽപ്പരം സഹോദരിന്മാർ വചന ശുശ്രൂഷകൾ നിർവഹിക്കും ബൈബിൾ ക്ലാസ് കൗൺസിലിംഗ് . എന്നിവ ക്യാമ്പിൻ്റെ പ്രത്യേകതകൾ ആണ്. പാസ്റ്റർമാരായ ഈപ്പൻ ചെറിയാൻ, ബിജു സി.എക്സ്, ഫെയ്ത്ത് സൺ വർഗീസ്, അഭിമന്യു അർജുൻ, ഡോ.സന്തോഷ് ജോൺ, സിസ്റ്റർ മേഴ്സി തോമസ് എന്നിവർ വിവിധ സെക്ഷനുകളിൽ പ്രസംഗിക്കും.
WPC ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക് 98950 91969, 94468 19544, 98472 46870
Advertisement




































































