യുണൈറ്റഡ് പ്രെയര്‍ സെല്‍ 42-ാമത് വാര്‍ഷികസമ്മേളനം ആഗസ്റ്റ് 23ന്
കോട്ടയം: കേരളത്തിലെ ആദ്യത്തെ പെന്തെക്കോസ്ത് ഐക്യപ്രാര്‍ഥനാകൂട്ടായ്മയായ യുണൈറ്റഡ് പ്രെയര്‍സെല്‍ (യുപിസി) 42-മത് വര്‍ഷികസമ്മേളനം ആഗസ്റ്റ് 23ന് 3 മണിക്ക് പൂവന്തുരുത്ത് അസംബ്ലീസ് ഓഫ് ഗോഡ് ഹാളില്‍ നടക്കും.
ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ കേരള സ്റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ വൈ. റെജി ഉദ്ഘാടനം ചെയ്യും. യുപിസി ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഇവാ. എം.സി. കുര്യന്‍ അധ്യക്ഷതവഹിക്കും.
'അനൈക്യം വെടിഞ്ഞ് സഭ ആത്മാവിന്‍റെ ഐക്യതയിലേക്ക് മടങ്ങുക' എന്നതാണ് ചിന്താവിഷയം. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റര്‍ ജോസ് ടി. ജോര്‍ജ്, ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് പ്രസിഡന്‍റ് പാസ്റ്റര്‍ റ്റി.എം. കുരുവിള, പെന്തെക്കോസ്തല്‍ തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഡോ. എബി പീറ്റര്‍ എന്നിവര്‍ സന്ദേശം നല്‍കും.
വിവിധ സഭകളിലെ സെന്‍റര്‍ ശുശ്രൂഷകന്മാരും യുപിസി കോഓര്‍ഡിനേറ്റര്‍മാരും ശുശ്രൂഷകള്‍ നയിക്കും. പാസ്റ്റര്‍മാരായ വിന്‍സി ജി. ഫിലിപ്പ്, ഷാജി ജോര്‍ജ്, സോണി പി.വി., എന്‍.കെ. കൊച്ചുമോന്‍, ഫെയ്ത്ത് അടിമത്തറ, കോശി ജോണ്‍ സഹോദരന്മാരായ വി.എ. ഫിലിപ്പോസ്, പി.കെ. വര്‍ഗീസ്, ബിജു രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Advertisement





















































































