ഡാളസ് ഫെലോഷിപ്പ് സ്മരണിക എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു
വാർത്ത: രാജു തരകൻ
ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന പ്രത്യേക സ്മരണികയുടെ എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു. പാസ്റ്റർ തോമസ് മുല്ലയ്ക്കൽ (ചീഫ് എഡിറ്റർ), രാജു തരകൻ (പബ്ലിഷർ), ഷാജി മണിയാറ്റ് (മാനേജിംഗ് എഡിറ്റർ), റവ. ഡോ. തോമസ് ഇടിക്കുള, എസ്.പി.ജെയിംസ് (എക്സിക്യൂട്ടീവ് എഡിറ്റർമാർ), തോമസ് ചെല്ലേത്ത് (പബ്ലിക്കേഷൻ കോർഡിനേറ്റർ), പാസ്റ്റർ മാത്യു സാമുവൽ (അഡ്വൈസറി ബോർഡ് ചെയർമാൻ) എന്നിവരാണ് അണിയറപ്രവർത്തകർ.
ഡാളസ് മേഖലയിലെ സഭകളുടെയും വിശ്വാസിസമൂഹത്തിന്റെയും 40 വർഷത്തെ ചരിത്രവും ആത്മീയ യാത്രയും അടയാളപ്പെടുത്തുന്ന സ്മരണികയിലേക്കുള്ള ലേഖനങ്ങളും പരസ്യങ്ങളും ക്ഷണിക്കുന്നു. പ്രത്യേകമായി ആവശ്യപ്പെടാത്ത പക്ഷം ഡാളസിലുള്ളവരുടെ സൃഷ്ടികൾ മാത്രമായിരിക്കും ഉൾപ്പെടുത്തുക. വിവരങ്ങൾ dcfdallas@gmail.com എന്ന ഇമെയിലിലോ, dallascitywide.orgഎന്ന വെബ്‌സൈറ്റിലോ ലഭ്യമാണ്.





