ചർച്ച് ഓഫ് ഗോഡ് മേപ്രാൽ 75 ന്റെ നിറവിൽ

തിരുവല്ല : പ്ലാറ്റിനം ജൂബിലിയുടെ തിളക്കത്തിലാണ് ചർച്ച് ഓഫ് ഗോഡ് മേപ്രാൽ ദൈവസഭ.തിരുവല്ലയ്ക്ക് അടുത്ത് മേപ്രാൽ എന്ന ചെറു ഗ്രാമത്തിൽ 1948ല്‍ ആരംഭിച്ച ദൈവസഭയുടെ പ്രവർത്തനം ഇപ്പോൾ 75 വർഷങ്ങൾ പിന്നിടുകയാണ്. പരിമിതമായ സാഹചര്യങ്ങൾ തുടങ്ങിയ ദൈവസഭയുടെ പ്രവർത്തനങ്ങളെ കർത്താവ് വിശാലമാക്കി.75 വർഷങ്ങൾ പിന്നിടുമ്പോൾ വളരെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു കൊണ്ടാണ് ദൈവസഭ മുന്നോട്ടു കടന്നുപോകുന്നത്. ഒരു ദേശത്തിന്റെ ആത്മീയ ഉണർവിന് നേതൃത്വം നൽകുവാൻ ദൈവസഭയ്ക്ക് സാധിച്ചു, അനേകം മിഷണറിമാരെ വാർത്തെടുക്കുവാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൈവത്തിന്റെ വചനവുമായി കടന്നു പോകുവാനും ബലപ്പെടുത്തി. മേപ്രാൽ ദൈവസഭ ആരംഭിച്ച പല മിഷൻ സ്റ്റേഷനുകളും ഇപ്പോൾ വലിയ സഭകളായ രൂപാന്തരപ്പെട്ടു. ഇങ്ങനെ ആത്മീയവും ഭൗതികവുമായ എല്ലാ സാഹചര്യങ്ങൾക്കും മാറ്റം വന്നു. സഭയെ ദൈവം വളർത്തി. "ഞാനെന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല" എന്ന വാക്യം അന്വർത്ഥമാക്കുന്ന പോലെ തന്നെ മേപ്രാൽ ദൈവസഭയെ കർത്താവ് ഉയർത്തി.

ആത്മിക രാഷ്ടിയ സാമൂഹിക മണ്ഡലങ്ങളിലെ വ്യക്തികളെ ഉൾപ്പെടുത്തി കൊണ്ട് വളരെ വിപുലമായ പ്ലാറ്റിനം ജൂബിലി പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

ഏപ്രിൽ മാസം രണ്ടാം തീയതി ബഹുമാനപ്പെട്ട സ്റ്റേറ്റ് ഓവര്സീർ റവ.സിസി തോമസ് സാറിന്റെ ആശംസകളോടെ പാസ്റ്റർ ജെ ജോസഫ് (ഡിസ്റ്റിക് പാസ്റ്റർ& സൺഡേ സ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ്) പ്രാർത്ഥിച്ചു ലോഗോ പ്രകാശനം ചെയ്തു ആരംഭിച്ച ജൂബിലി പ്രവർത്തനങ്ങൾ ഡിസംബർ 23ല്‍ വിപുലം ആയി നടക്കുന്ന സമാപന സമ്മേളനത്തോടെ അവസാനിക്കും. പരസ്യ യോഗങ്ങൾ,മുറ്റത്തെ കൺവെൻഷൻ, ബൈബിൾ ക്ലാസുകൾ, വിദ്യാഭ്യാസ സഹായം, ഭക്ഷ്യ കിറ്റ് വിതരണം, പാർപ്പിട പദ്ധതി തുടങ്ങി സുവിശേഷ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഒരുപോലെ മുൻ തൂക്കം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ആണ് നടന്നുവരുന്നത്.

പ്ലാറ്റിനം ജൂബിലി വർഷത്തിലെ ഈ പ്രവർത്തനങ്ങൾക്ക് സഭാ ശുശ്രൂഷകൻ

പാസ്റ്റർ കേ ബെന്നി ( പ്രസിഡന്റായും,)ബ്രദർ ജോബിൻ വർഗീസ് (സെക്രട്ടറിയായും ),ബ്രദർ തോമസ് (ട്രഷറയും ) പ്രവർത്തിക്കുന്നു.ഇവരോടു ചേർന്ന് സഭ കമ്മറ്റിയും പ്ലാറ്റിനം ജൂബിലി കമ്മറ്റിയും സംയുക്തമായി നേതൃത്വം കൊടുക്കുന്ന ഈ പ്രവർത്തനങ്ങളിൽ പ്രശസ്ത ക്രൈസ്തവ എഴുത്തുകാരൻ ബ്രദർ ജോസഫ് ഉമ്മൻ യു എസ് എ ( ബ്രദർ റോയ് മേപ്രാൽ) ന്റെ നേതൃത്വത്തിൽ സുവനീർറെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു‌. പുത്രിക സംഘടനകൾ ആയ സൺഡേസ്കൂളും യുവജന പ്രസ്‌ഥാനം YPEയും ലഡീസ് മിനിസ്റെര്സ് (LM) ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആണ്. 

ഈ വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ സൺഡേ സ്കൂളിന്റെയും YPE നേതൃത്വത്തിൽ പെരിങ്ങര പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ സ്വാതന്ത്ര്യദിന സന്ദേശ യാത്രയുമായി കടന്നുപോകുവാനുള്ള തയ്യാറെടുപ്പിലാണ് പുത്രിക സംഘടനകൾ. ബഹുമാനപ്പെട്ട സഭാ ശുശ്രൂഷകൻ പാസ്റ്റർ കേ ബെന്നി,ബ്രദർ സോണി കുരുവിള, ബ്രദർ ജസ്റ്റിൻ വി സാമുവേലും സൺഡേ സ്കൂൾ അധ്യാപകരും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.

പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ യുവജനങ്ങളും കുഞ്ഞുങ്ങളും കാണിക്കുന്ന താൽപര്യം ഏറ്റവും സന്തോഷകരവും അഭിമാനകരവും ആണെന്ന് എന്ന് സഭാ കമ്മറ്റിയും സെക്രട്ടറി ബ്രദർ ജോബിൻ വർഗീസ്ഉം ഒരുപോലെ അഭിപ്രായപ്പെട്ടു.

മേപ്രാൽ ദൈവസഭ ഇനിയും അനേകർക്ക് ആശ്വാസവും വെളിച്ചവും വഴികാട്ടിയുമായി ഒരു കെടാവിളക്കായി ദേശത്ത് നിലകൊള്ളട്ടെ.

വാർത്തകൾ നൽകിയത് : ജോബിൻ വർഗീസ്