ഐപിസി സൺഡേസ്ക്കൂൾ അർദ്ധവാർഷിക പരീക്ഷ നാളെ ഞായർ ജൂൺ 18 ന്

ഐപിസി സൺഡേസ്ക്കൂൾ അർദ്ധവാർഷിക പരീക്ഷ നാളെ ഞായർ  ജൂൺ 18 ന്

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ സൺഡേസ്കൂൾ അർദ്ധവാർഷിക പരീക്ഷ നാളെ (ജൂൺ 18 ഞായർ) രാവിലെ 8 മുതൽ 9 വരെ മേഖലയിലെ വിവിധ പ്രദേശിക പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും. നേരത്തെ സ്ഥിതിവിവരങ്ങൾ നൽകിയിട്ടുള്ള സൺഡേസ്കൂളുകൾക്കായി ചോദ്യക്കടലാസ് പായ്ക്കറ്റുകൾ സെൻ്റർ ഭാരവാഹികൾ വിതരണം ചെയ്തു.

ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം മേഖല കേന്ദ്രീകരിച്ച് ജൂൺ 24 ശനിയാഴ്ച്ച 9 മണി മുതൽ തിരുവല്ല മഞ്ഞാടി ഐപിസി പ്രെയർ സെൻ്റർ ഹാളിൽ നടക്കുമെന്ന് പ്രസിഡൻ്റ് ജോജി ഐപ്പ് മാത്യൂസ്, സെക്രട്ടറി പി.പി.ജോൺ, പരീക്ഷ വിഭാഗം കൺവീനർ സുനിൽ പൂപ്പളളിൽ എന്നിവർ അറിയിച്ചു. ഫോൺ: 9446392303, 9747029209.