ലാൽ മാത്യു ഷാർജ യൂണിയൻ ചർച്ച് ചെയർമാൻ
ഷാർജ: രാജ്യത്തെ പ്രമുഖ ക്രൈസ്തവ സഭകളുടെ സംയുക്ത സ്ഥാപനമായ യൂണിയൻ ചർച്ച് ചെയർമാനായി ഐപിസി ഷാർജ സഭാംഗം മല്ലപ്പള്ളി മാളിയേക്കൽ ലാൽ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. ദീർഘ വർഷങ്ങളായി യൂണിയൻ ചർച്ച് മാേനജിംഗ് കമ്മറ്റിയംഗമായ ഇദ്ദേഹം ചെയർമാൻ, സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യുഎഇയിലെ ക്രൈസ്തവ ഐക്യസംരംഭങ്ങളിലെ സജീവസാന്നിധ്യമായ ലാൽ മാത്യു ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ പ്രസിഡന്റാണ്.
രാജ്യത്തെ പ്രമുഖ സഭകളുടെ സംയുക്ത സംരംഭമായ ഷാർജ യൂണിയൻ ചർച്ചിൽ അൻപതിലധികം സഭാവിഭാഗങ്ങളുടെ ആരാധനായോഗങ്ങൾ നടന്നുവരുന്നു. ഐപിസി, യാക്കാബായ ക്‌നാനായ, പെന്തെക്കോസ്തു മിഷൻ, ഷാർജ ബ്രദറൺ അസംബ്ലി, ബിലീേവഴ്‌സ് ബ്രദറൺ അസംബ്ലി, ചർച്ച് ഓഫ് ഗോഡ്, ഷാർജ പെന്തെക്കോസ്ത് അസംബ്ലി, അജ്മാൻ ബ്രദറൺ അസംബ്ലി, അസംബ്ലീസ് ഓഫ് ഗോഡ് എന്നിവരാണു യൂണിയൻ ചർച്ചിലെ സ്ഥിരാംഗസഭകൾ.
അലക്‌സ് ബേബി (സെക്രട്ടറി), ജോസ് കെ. (വൈസ് ചയർമാൻ), സാംകുട്ടി മാത്യു ( ട്രഷറർ), ജെയ്‌സൻ ജോസഫ് (ഇന്റേണൽ ഓഡിറ്റർ) എന്നിവരാണു മറ്റു പ്രധാന ഭാരവാഹികൾ.
സംഘാടകനും എഴുത്തുകാരനുമായ ലാൽ മാത്യു എഡിൻബർഗിലെ ഹെറിയറ്റ് വാട്ട് സർവകലാശാലയിൽനിന്നു ബിരുദാനന്തരബിരുദം നേടി ആർക്കിെടക്ചറൽ കൺസൾറ്റന്റായി ജോലിചെയ്യുന്നു. മാളിയേക്കൽ കുടുംബയോഗത്തിന്റെ യുഎഇ ചാപ്റ്റർ പ്രസിഡന്റുമായ ഇദ്ദേഹം ജീവകാരുണ്യപ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഭാര്യ: പ്രൊഫ. സൂസൻ ലാൽ. മക്കൾ: ഡോ. സ്‌നേഹ, ശ്രുതി. മരുമകൻ: ഡോ. റിഹിൻ അനീഷ്. ദൗത്യചിന്തകനും പ്രമുഖ ഉത്തേരന്ത്യൻ മിഷനറിയുമായ ഡോ. എബി പി. മാത്യു സേഹാദരനാണ്.
ലാൽ മാത്യുവിന് ഗുഡ്ന്യൂസ് കുടുംബത്തിൻ്റെ അഭിനന്ദനങ്ങൾ
Advertisement
























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































