ഡൂലോസ് ബൈബിൾ സെമിനാരി ഗ്രാഡുവേഷൻ  ഫെബ്രു. 21നു നടക്കും

ഡൂലോസ് ബൈബിൾ സെമിനാരി  ഗ്രാഡുവേഷൻ   ഫെബ്രു. 21നു നടക്കും

വെച്ചൂച്ചിറ (റാന്നി). ഡൂലോസ് ബൈബിൾ സെമിനാരിയുടെ 24-മത് ഗ്രാഡുവേഷൻ ഫെബ്രുവരി 21 നു (ബുധനാഴ്ച ) രാവിലെ 10 ന് ബൈബിൾ സെമിനാരിയിൽ നടക്കും. 

 പ്രിൻസിപ്പൽ റവ. ബെൻസൺ. വി. യോഹന്നാ൯ അദ്ധൃക്ഷനായിരിക്കു൦. റവ. ഡോ. വി. പി. ജോസ് ( ഡയറക്ടർ, ഡൂലോസ് ബൈബിൾ സെമിനാരി) മുഖൃപ്രഭാഷണ൦ നടത്തും. വൈസ് പ്രിൻസിപ്പാൾ റവ. സോനു ജോർജ്, അക്കാഡമിക് രാജകുമാര്‍ രജിസ്ട്രാർ സി ഗിരിജ സാം എന്നിവർ നേതൃത്വം നൽകും. 40 വേദവിദൃാർത്ഥികൾ ആണ് ഗ്രാജുവേറ്റ് ചെയ്യുന്നത്.