ഐ.പി.സി കേരള സ്റ്റേറ്റ് കൺവെൻഷൻ ഡിസം. 2 മുതൽ പെരുമ്പാവൂരിൽ; അനുഗ്രഹ പ്രാർത്ഥന ഒക്ടോബർ 15ന് തൊടുപുഴയിൽ


ഐ.പി.സി കേരള സ്റ്റേറ്റ് കൺവെൻഷൻ ഡിസം. 2 മുതൽ പെരുമ്പാവൂരിൽ; അനുഗ്രഹ പ്രാർത്ഥന ഒക്ടോബർ 15ന് തൊടുപുഴയിൽ
ad
ad
ad

തൊടുപുഴ: ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷനോടനുബന്ധിച്ചുള്ള അനുഗ്രഹ പ്രാർത്ഥന ഒക്ടോബർ 15 വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ഐ.പി.സി തൊടുപുഴ സെന്റർ മിനിസ്റ്ററായ പാസ്റ്റർ പി.കെ. രാജന്റെ ഭവനത്തിൽ  നടക്കും. പ്രയർ കൺവീനർ പാസ്റ്റർ വത്സൻ പീറ്റർ (9495336040) നേതൃത്വം നൽകും.

ഐ.പി.സി കേരള സ്റ്റേറ്റ് കൺവെൻഷൻ  ഡിസംബർ 2 മുതൽ 6 വരെ പെരുമ്പാവൂരിൽ നടക്കും.

കൺവെൻഷന് സംസ്ഥാന ഭാരവാഹികളായ പാസ്റ്റർ കെ.സി. തോമസ്, പാസ്റ്റർ ഷിബു നെടുവേലിൽ, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ കെ.സി. ഉമ്മൻ, ഗ്ലാഡ്സൺ ജേക്കബ്, ബിനു വി. ജോർജ്ജ് എന്നിവർ നേതൃത്വം നൽകും.

കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി പാസ്റ്റർ എം.എ. തോമസ് (കൺവെൻഷൻ കൺവീനർ - Ph: 9446746085), ബ്രദർ ജോബി എബ്രഹാം (കൺവെൻഷൻ കോ-ഓർഡിനേറ്റർ - Ph: 9446227934) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

Advertisement