വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങരുത്: കെ.സി. ഫിലിപ്പോസ്

വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങരുത്: കെ.സി. ഫിലിപ്പോസ്

കൊട്ടാരക്കര : ദൈവത്തിന്റെ വാഗ്ദാനം എന്ന ഭാവത്തിൽ സാത്താനും അനുഗ്രഹങ്ങൾ തരുമെന്നും അത് സാത്താന്റെ കൈയിൽ നിന്നും വാങ്ങാതിരിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്നും എഴുത്തുകാരനും നിരൂപനും വേദാദ്ധ്യാപനുമായ പാസ്റ്റർ കെ.സി. ഫിലിപ്പോസ് പ്രസ്താവിച്ചു.

വ്യാജ വാഗ്ദാനങ്ങളിൽ വിശ്വാസികൾ കുടുങ്ങരുതെന്നും ഭക്തന്മാർ തിരിച്ചറിവിന്റെ വരം പ്രാപിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബഥനി ബൈബിൾ കോളേജിലെ

പൂർവ വിദ്യാർത്ഥികളും അധ്യാപകരും സംഘടിപ്പിച്ച നവതിയാഘോഷ സംഗമത്തിൽ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സൂര്യനെ അണിഞ്ഞ സ്ത്രീ ,

വെളിപ്പാട് പുസ്തക ഭാഷ്യം ഉൾപ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവായ കെ.സി. ഫിലിപ്പോസ് ഒട്ടനവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

അര നൂറ്റാണ്ടിലേറെയായി എഴുത്ത് മേഖലയിൽ സജീവമായ പാസ്റ്റർ ഫിലിപ്പോസ് ദുരുപദേശത്തിനെതിരായി ശക്തമായി നിലകൊള്ളുന്നു.

പാസ്റ്റർ ഐവാൻ ജേക്കബ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ സജി മേത്താനം കെ.സി ഫിലിപ്പോസിന്റെ കൃതികളെ പരിചയപ്പെടുത്തി. പാസ്റ്റർ ഷാജി മർക്കോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ബഥനി ബൈബിൾ കോളജിന്റെ പൂർവ പ്രവർത്തനങ്ങളെക്കുറിച് പാസ്റ്റർ മോഹൻദാസ് മുളവന ആമുഖസന്ദേശം നൽകി. 

 സജി സീതത്തോട്, സിസ്റ്റർ മിനി, പാസ്റ്റർ തമ്പി , പാസ്റ്റർ ജയിംസ് വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. പൂർവ വിദ്യാർഥികളും സ്റ്റാഫ് അംഗങ്ങളും മൊമന്റോ നൽകി ആദരിച്ചു. 

ബിനു സ്വാഗതവും ബഞ്ചമിൻ നന്ദിയും അറിയിച്ചു