മാർച്ച് 21: ലോക കവിത ദിനം ; കവിതകൾ പ്രത്യാശ നല്കുന്നതാവണം

മാർച്ച് 21: ലോക കവിത ദിനം ; കവിതകൾ പ്രത്യാശ നല്കുന്നതാവണം

മാർച്ച് 21: ലോക കവിത ദിനം

സിദ്ധാർത്ഥ് പി.കെ

യുനേസ്കോ (UNESCO) ആണ് ലോക കവിതാ ദിനം എന്ന ഉദ്യമത്തിനു തുടക്കം കുറിക്കുന്നത്. 1999-ൽ പാരീസിൽ നടന്ന സമ്മേളനത്തിലാണ് മാർച്ച് 21 ലോക കവിത ദിനമായി കൊണ്ടാടാനുള്ള തീരുമാനം ഉണ്ടാകുന്നത്. ഇന്നത്തെ ദിവസം ലോകമെമ്പാടും കവിതയുടെ വായന, എഴുത്ത് എന്നിവ പ്രോത്സാഹിപ്പിക്കുന്നു. പ്രണയം , സാമൂഹ്യ മാറ്റം , പുതിയ ചിന്തകളെ രൂപപ്പെടുത്തൽ തുടങ്ങി മാനുഷിക വൈകാര്യത്തെ തൊട്ടുണർത്തുന്ന ഒരു അനുഭൂതിയാണ് , ജീവിതാനുഭവങ്ങളാണ് കവിതയെ ജീവനുള്ളതാക്കുന്നത്.  

ഉദാഹരണത്തിന് ബൈബിളിലെ ദാവിദിൻ്റെയും ഇയ്യോബിൻ്റെയും സോളമൻ്റെയും കവിതകൾ ആരെയും പ്രത്യാശയിലേക്കും ജീവനിലേക്കും ദൈവത്തിലേയ്ക്കും അടുപ്പിക്കുന്നു.

പ്രതീക്ഷ നഷ്ടപ്പെട്ട ഏതൊരു വ്യക്തിയിലും ഇവരുടെ പ്രബോധനങ്ങൾ ജീവനിലേക്കും പ്രത്യാശയിലേക്കും നയിക്കുന്നു.

ചിലിയൻ കവിയായ പാബ്ലോ നെരൂദയുടെ കവിതയും ഒരളവോളം വായനക്കാരിൽ ആനന്ദവും ആഗ്രഹങ്ങളും നല്കുന്നു.

(യുവകവിയായ സിദ്ധാർത്ഥ് പി.കെ മലയാളത്തിലും ഇംഗ്ലീഷിലും ചെറു കവിതകൾ എഴുതുന്നതിൽ ശ്രദ്ധേയനാണ്)