എച്ച്.എം.ഐ കർണാടക ചാപ്റ്റർ  പഠനോപകരണ വിതരണം

എച്ച്.എം.ഐ കർണാടക ചാപ്റ്റർ  പഠനോപകരണ വിതരണം
പഠനോപകരണങ്ങൾ എച്ച് എം ഐ കർണാടക സെക്രട്ടറി മാത്യൂ ശാമുവേൽ (വലത് ) പാസ്റ്റർ സന്തോഷ് കുമാറിന് നൽകുന്നു

ബെംഗളൂരു: ഹോസ്പിറ്റൽ മിനിസ്ടീസ് ഇന്ത്യാ (എച്ച്.എം.ഐ) കർണാടക ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ 50 സ്ക്കൂൾ വിദ്യാർഥികൾക്ക് സ്കൂൾ ബാഗും മറ്റ് സ്റ്റേഷനറി സാധനങ്ങളും വിതരണം ചെയ്തു.

കർണാടകയിലെ ഹൊസ്കോട്ട ചിക്കനല്ലല ഗ്രാമത്തിലെ കുട്ടികൾക്ക് സംസ്ഥാന സെക്രട്ടറി മാത്യു സാമുവൽ, എക്സിക്യൂട്ടിവ് അംഗം പാസ്റ്റർ രാജേഷ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നടന്നത്.

കർണാടകയിലും പരിസരങ്ങളിലും ദുരിതമനുഭവിക്കുന്ന ധാരാളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും സാമ്പത്തിക സഹായവും ഇതിനകം എച്ച് എം ഐ കർണാടക ചാപ്റ്റർ നൽകിയിരുന്നു.

പാസ്റ്റർ ജോൺ മാത്യൂ എച്ച്എംഐ കർണാടക കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.