ഡാളസ് AGIFNA ഐക്യ കൂട്ടായ്മ നവം. 7-ന്
ഡാളസ്: ഡാളസിലുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ ഐക്യ കൂട്ടായ്മ (AGIFNA) നവംബർ മാസം 7-ന് ശനിയാഴ്ച വൈകിട്ട് 6.30-ന് ഡാളസിലുള്ള സിയോൺ എജി ചർച്ചിൽ (Zion AG Church, 1590 E Arapahao Rd, Richardson, TX 75081) നടക്കും.
പാസ്റ്റർ എബ്രഹാം കാട്ടിൽ, ഡോ. ജോജി മാത്യു എന്നിവർ പ്രസംഗിക്കും. എജി ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.ഡാളസിലുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭകളിലെ എല്ലാ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യർത്ഥിച്ചു.
പാസ്റ്റർ ബിനു ജോൺ, സജി എബ്രഹാം, ഷാജു എബ്രഹാം എന്നിവർ നേതൃത്വം നൽകും.




