ഐ.സി.പി.എഫ് എറണാകുളം: സംഗീത സായാഹ്നവും വചന ശുശ്രൂഷയും

എറണാകുളം: ഐ.സി.പി.എഫ് എറണാകുളം ജില്ലാ സംഗീത സായാഹ്നവും വചന ശുശ്രൂഷയും ജനുവരി 19 ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ 8 മണി വരെ എറണാകുളം NH Bye-Pass ൽ എറണാകുളം മെഡിക്കൽ സെൻറർ ഹോസ്പിറ്റലിന് സമീപം ഡോൺ ബോസ്കോ കൾച്ചറൽ സെൻററിൽ വച്ച് നടക്കുന്നു.
ഡോക്ടർ കെ മുരളീധർ മുഖ്യ സന്ദേശം നൽകും.
ഐ.സി.പി.എഫ് ഏഞ്ചലോസ് സംഗീത ശുശ്രൂഷ നിർവഹിക്കും.
വിഷൻ 2026 എന്ന സുവിശേഷീകരണ പദ്ധതിയുടെ ഭാഗമായി നടത്തപ്പെടുന്ന ഈ സമ്മേളനത്തിൽ ഐസിപിഎഫ് ജനറൽ സെക്രട്ടറി ഡോ. ജെയിംസ് ജോർജ്, നേതാക്കൾ സന്നിഹിതരായിരിക്കും.
എറണാകുളം ജില്ലയിലെ വിവിധ സഭകളുടെ ശുശ്രൂഷകർ, സഭാംഗങ്ങൾ പങ്കെടുക്കും.
വിശദ വിവരങ്ങൾക്ക്: മാനുവേൽ ജോസഫ്-9789109916 (ഐ.സി.പി.എഫ് സ്റ്റാഫ് വർക്കർ), ഫിന്നി ജോർജ് - +919846023994 (സി. ജി. പി. എഫ് പ്രസിഡൻ്റ്)