ഐപിസി കർണാടക സ്റ്റേറ്റ് വുമൺസ് ഫെലോഷിപ്പ് ഭാരവാഹികൾ
ലില്ലിക്കുട്ടി വർഗീസ് (പ്രസിഡൻ്റ്), എലിസബേത്ത് കെ.ജോസഫ് (സെക്രട്ടറി)

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് വുമൺസ് ഫെലോഷിപ്പ് ഭാരവാഹികളായി സിസ്റ്റർ ലില്ലിക്കുട്ടി വർഗീസ് (പ്രസിഡൻ്റ്), സിസ്റ്റർ ആലീസ് ഏബ്രഹാം (വൈസ് പ്രസിഡൻ്റ്), സിസ്റ്റർ എലിസബേത്ത് കെ.ജോസഫ് (സെക്രട്ടറി), സിസ്റ്റർ റെജി സൈറസ് (ജോയിൻറ് സെക്രട്ടറി) , സിസ്റ്റർ ബിജി ജോർജ് (ട്രഷറർ) എന്നിവരും 16 കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു.
ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് പ്രസംഗിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യു നേതൃത്വം നൽകി.
2022- 2026 വർഷത്തെ റിപ്പോർട്ടുകൾ സെക്രട്ടറി എലിസബേത്ത് കെ.ജോസഫ്, വാർഷിക കണക്കുകൾ ട്രഷറർ സിസ്റ്റർ ബിജി ജോർജ് എന്നിവർ അവതരിപ്പിച്ചു. 2026 മുതൽ 2030 വരെയാണ് പുതിയ ഭരണ സമിതിയുടെ കാലാവിധി.
വാർത്ത: പാസ്റ്റർ ലാൻസൺ പി. മത്തായി
Advertisement



































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































