ഐപിസി കേരളാ സ്റ്റേറ്റ് ദൈവദാസന്മാർക്ക് സൗജന്യ അപകട ഇൻഷൂറൻസ് പദ്ധതി പ്രഖ്യാപിച്ചു

ഐപിസി കേരളാ സ്റ്റേറ്റ് ദൈവദാസന്മാർക്ക് സൗജന്യ അപകട ഇൻഷൂറൻസ് പദ്ധതി പ്രഖ്യാപിച്ചു

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കേരളാ സ്റ്റേറ്റിൻ്റെ കീഴിലുള്ള മുഴുവൻ ദൈവദാസന്മാർക്കുമായി സൗജന്യ അപകട ഇൻഷൂറൻസ് പദ്ധതി പ്രഖ്യാപിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ഐപിസി ദൈവദാസന്മാർക്കും ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാകും.

ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ ബിനു വി. ജോർജും മലബാറിലുള്ള ഒരു സഹോദരനുമാണ് ഇൻഷുറൻസ് പദ്ധതിക്ക് ആവശ്യമായ മുഴുവൻ തുകയും ഐപിസി കേരളാ സ്റ്റേറ്റിനുവേണ്ടി ചെലവഴിക്കുന്നത്.

ദൈവദാസന്മാരുടെ സുരക്ഷിതമായ ഭാവിയും അവർക്കുള്ള സ്നേഹപരിരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐപിസി കേരളാ സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അപകടം മൂലം ആവശ്യമായി വരുന്ന ആശുപത്രി ചികിത്സാ ചെലവുകൾക്ക് ഈ പദ്ധതിയിലൂടെ ധനസഹായം ലഭിക്കും. ഇൻഷൂറൻസിന്റെ മുഴുവൻ പ്രീമിയം തുകയും ഐപിസി കേരളാ സ്റ്റേറ്റ് വഹിക്കുന്നതിനാൽ ദൈവദാസന്മാർക്ക് ഇത് പൂർണ്ണമായും സൗജന്യമായിരിക്കും.

പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി അതത് ജില്ലകളിലെ കൗൺസിൽ അംഗങ്ങളുമായോ അല്ലെങ്കിൽ 62825 65810 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്ന് ഐപിസി കേരളാ സ്റ്റേറ്റ് എക്സിക്യൂട്ടീവ് സമിതി അറിയിച്ചു.

Advertisement