ഇടുക്കി ജില്ലയിൽ ഐപിസി സൺഡേ സ്‌കൂൾ അദ്ധ്യാപക പരിശീലനം

ഇടുക്കി ജില്ലയിൽ ഐപിസി സൺഡേ സ്‌കൂൾ അദ്ധ്യാപക പരിശീലനം

കട്ടപ്പന :- ഇടുക്കി ജില്ലയിൽ ഹൈറേഞ്ച് മേഖലാ സൺ‌ഡേ സ്കൂളിന്റെ സഹകരണത്തോടെ ജൂൺ 26ന് ഐപിസി നരിയൻപാറ പെനിയേൽ ചർച്ചിൽ  ഐപിസി കേരളാ സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അധ്യാപക പരിശീലന പ്രോഗ്രാം നടന്നു .

കുമളി സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ഐ കുര്യന്റെ അദ്ധ്യക്ഷതയിൽ കട്ടപ്പന സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.ടി തോമസ് ഉൽഘാടനം ചെയ്തു . സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസ്സോസിയേറ്റ് സെക്രട്ടറി പാസ്റ്റർ റ്റി.എ തോമസ് വടക്കഞ്ചേരി , സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി , ട്രഷറാർ  ഫിന്നി പി മാത്യു , ഡപ്യുട്ടി ഡയറക്ടർ  ബെന്നി പുള്ളോലിക്കൽ എന്നിവർ ക്ലാസുകൾ എടുത്തു.

ഇടുക്കി സെന്റർ മിനിസ്റ്റർ പാസ്റ്റർ ഒ കുഞ്ഞുമോൻ , പാസ്റ്റർ ജോസഫ് ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർമാരായ തോമസ് എബ്രഹാം , സുനിൽ വി. ജോൺ എന്നിവർ പ്രാർത്ഥയ്ക്ക് നേതൃത്വം നൽകി.

മേഖലാ പ്രസിഡന്റ് പാസ്റ്റർ സുരേഷ് കുമാര്‍, സെക്രട്ടറി പാസ്റ്റർ സി.വി എബ്രഹാം, ട്രഷറാർ  എം.കെ. കുഞ്ഞുമോൻ,  പാസ്റ്റർ സാജു ചാക്കോ എന്നിവർ നേതുത്വം നൽകി.

Advertisement