10 കുടുംബങ്ങൾക്ക് സഹായം നല്കി ഐപിസി കുന്നംകുളം സെന്റർ

10 കുടുംബങ്ങൾക്ക് സഹായം നല്കി  ഐപിസി കുന്നംകുളം  സെന്റർ

കുന്നംകുളം : വടക്കേ ഇന്ത്യയിലും കേരളത്തിലും കർത്തൃവേലയിൽ ആയിരുന്നപ്പോൾ നിത്യതയിൽ ചേർക്കപ്പെട്ട ദൈവദാസന്മാരുടെ  കുടുംബത്തിന് ഐപിസി കുന്നംകുളം സെന്റർ ചാരിറ്റി ബോർഡ് സാഹായം നല്കി. 10 കുടുംബങ്ങൾക്കാണ് സഹായം നല്കിയത്.

ഒരു സഹോദരനും കുടുംബവും ആണ് ഇതിനായുള്ള സാമ്പത്തിക സഹായം നല്കിയത്.  സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ് വിതരണം ചെയ്തു. പാസ്റ്റർമാരായ പാസ്റ്റർ കെ .എ വർഗീസ് , പാസ്റ്റർ സി. ഐ കൊച്ചുണ്ണി , കെ. സി ബാബു എന്നിവർ നേതൃത്വം നൽകി.