കൊട്ടാരക്കരയിൽ മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു

കൊട്ടാരക്കരയിൽ മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു

ജേക്കബ് ജോൺ കൊട്ടാരക്കര (ഗുഡ്ന്യൂസ് ലേഖകൻ)

കൊട്ടാരക്കര : ഐപിസി സൺ‌ഡേ സ്കൂൾ അസോസിയേഷൻ എസ്എസ്എൽസി,+2 മെറിറ്റ് അവാർഡ് വിതരണം ജൂലൈ 8ന് നെല്ലിക്കുന്നം ഐപിസി ഹാളിൽ നടന്നു. 

പാസ്റ്റർ തോമസ് മാത്യുവിന്റെ അധ്യഷനായിരുന്നു. സെന്റർ പാസ്റ്റർ എ. ഒ. തോമസ് കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ഡി.സുപ്രണ്ട് കെ. പി. തോമസ് അവാർഡ് വിതരണം നടത്തി. 

ഡി. അലക്സാണ്ടർ, പ്രസാദ് ജോയി, ജോസ് മാത്യു, പാസ്റ്റർ ഡാനിയേൽ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.