അർഹരായ രോഗികൾക്ക് മരുന്നു സൗജന്യമായി നൽകുന്ന ചികിത്സാ സഹായ പദ്ധതി

അർഹരായ രോഗികൾക്ക്  മരുന്നു സൗജന്യമായി നൽകുന്ന ചികിത്സാ സഹായ പദ്ധതി

കോട്ടയം : വടവാതൂരിൽ പ്രവർത്തിക്കുന്ന ലിവിംഗ് ഹോപ്പ് ചാരിറ്റബിൾ സൊസൈറ്റി ചികിത്സാ സഹായ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

വിവിധ രോഗങ്ങൾ കാരണം തുടർച്ചയായി ചികിത്സയിലുള്ളവരും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ രോഗികൾക്ക് സൗജന്യമായി മരുന്നുവാങ്ങി നൽകുന്ന ചികിത്സാ സഹായ പദ്ധതി ഈ പദ്ധതിയാണിത്. പ്രാരംഭമായി കോട്ടയം ജില്ലയിലുള്ള വർക്കുവേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ആറുമാസത്തിനുള്ളിൽ ഡോക്ടറുടെ പക്കൽ നിന്ന് ലഭിച്ച കുറിപ്പടിയുടെ കോപ്പിയും കഴിഞ്ഞ മാസം മരുന്നു വാങ്ങിച്ച ബില്ലും സഹിതം ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിച്ചുകഴിഞ്ഞ് വിശദമായ അന്വേഷണങ്ങൾക്കു ശേഷം, ജാതി മത വ്യത്യാസമില്ലാതെയാണ് ഈ പദ്ധതിയിൽ അർഹരായവരെ തിരഞ്ഞെടുക്കുന്നത്.

അർഹരായ രോഗികൾക്ക്, മുൻഗണന പ്രകാരം കോട്ടയത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നുകൾ ലഭ്യമാക്കുന്നതായിരിക്കും.ഇത് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ഒരു പദ്ധതിയല്ല. മറിച്ച്, മരുന്നുകൾ വാങ്ങി നൽകി സമൂഹത്തിലെ പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസമായി, അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിക്കുന്നത്.

ഈ ചികിത്സാസഹായ പദ്ധതിയുടെ ഉദ്ഘാടനം  ജനുവരി മാസം 28 ന്  ഞായറാഴ്‌ച വൈകുന്നേരം 3:30ന് വടവാതുർ കെ.എം. ടവറിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും.

പ്രസിഡണ്ട്: പാസ്റ്റർ വിൻസി ജി. ഫിലിപ്പ്

സെക്രട്ടറി: ജോൺ വി. വർഗീസ്

കോ-ഓർഡിനേറ്റർ: ജിബു തോമസ്

വിവരങ്ങൾക്ക് : 94464 71173  , 99477 93851