1000 ടോര്‍ച്ചസ് മിഷന്‍ ചലഞ്ച് സെമിനാര്‍ തുടരുന്നു

1000 ടോര്‍ച്ചസ് മിഷന്‍ ചലഞ്ച് സെമിനാര്‍ തുടരുന്നു

കോട്ടയം : സംഘടനാ വ്യത്യാസമില്ലാതെ പാസ്റ്റേഴ്‌സിനേയും വിശ്വാസ സമൂഹത്തേയും സുവിശേഷീകരണത്തിനായി സജ്ജരാക്കുന്നതിനായി കേരളത്തില്‍ 'ടോര്‍ച്ചസ്' എന്ന പേരില്‍ 'മിഷന്‍ ചലഞ്ച് സെമിനാര്‍ ജൂലൈ 31 മുതല്‍ വീണ്ടും ആരംഭിക്കുന്നു. ഇവാ. സാജു ജോണ്‍ മാത്യു ടാന്‍സാനിയ & ടീം ക്ലാസുകള്‍ നയിക്കും. കൂടാതെ വടക്കേന്ത്യന്‍ മിഷനറിമാര്‍ ഹൃദയസ്പര്‍ശിയായ ജീവിതാനുഭവങ്ങളും മീറ്റിംഗില്‍ പങ്കുവയ്ക്കപ്പെടും.

കേരളത്തില്‍ 14 ജില്ലകളിലേയും സെമിനാറിനുള്ള ക്രമീകരണങ്ങള്‍ക്ക് പാസ്റ്റര്‍ സണ്ണി മാത്യു നേര്യമംഗലവും ഇവാ. സുനില്‍ ടി. ശാമുവേല്‍ തിരുവല്ലയും നേതൃത്വം നല്‍കും.

ജൂലൈ 31 തിങ്കൾ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ റാന്നി ഐപിസി ബഥേല്‍ ടൗണ്‍ ചര്‍ച്ച് ഹാളില്‍ സെമിനാര്‍ നടക്കും. ഇവാ. മനോജ് മാത്യു ജേക്കബ് 95626 19606, പാസ്റ്റര്‍ ടോണി തോമസ് 81295 44936, പാസ്റ്റര്‍ ജേക്കബ് 9447092593 എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. 

ആഗസ്റ്റ് 1 ചൊവ്വ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ തൃശൂര്‍ ഫുള്‍ഗോസ്പല്‍ ചര്‍ച്ച് വര്‍ഷിപ്പ് സെന്റര്‍ മിഷന്‍ ക്വോര്‍ട്ടേഴ്‌സില്‍ സെമിനാര്‍ നടക്കും. പാസ്റ്റര്‍ ബിജു ജോസഫ് 99956 95573, പാസ്റ്റര്‍ എ.കെ. പൗലോസ് 88489 42012, പാസ്റ്റര്‍ ലയണല്‍ ദാനിയേല്‍ 97462 28918, പാസ്റ്റര്‍ ലാസര്‍സി.വി. 8086556355 എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു.

ആഗസ്റ്റ് 2 ബുധന്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ പെരുമ്പാവൂര്‍ അല്ലപ്ര മട്ടമ്മേല്‍ ഓഡിറ്റോറിയത്തില്‍ സെമിനാര്‍ നടക്കും. ബ്രദര്‍ ബേസില്‍ അറക്കപ്പടി 98474 12435, പാസ്റ്റര്‍ വത്സന്‍ പീറ്റര്‍ 92078 95040, പാസ്റ്റര്‍ രഞ്ചു മാത്യു 99471 33222, പാസ്റ്റര്‍ വര്‍ഗ്ഗീസ് കാലടി 94465 42261, പാസ്റ്റര്‍ ജോയി വര്‍ഗ്ഗീസ് 98479 93505, ബ്രദര്‍ മാത്യു കിങ്ങിണിമറ്റം 94466 87347, ബ്രദര്‍ ബിനു കുര്യാക്കോസ് 9946372999 എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു.

ആഗസ്റ്റ് 3 വ്യാഴം രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ അടൂര്‍ നെല്ലിമൂട്ടില്‍പടി ഐപിസി ഹെബ്രോന്‍ ചര്‍ച്ച് ഹാളില്‍ സെമിനാര്‍ നടക്കും. പാസ്റ്റര്‍ ജിബിന്‍ ഫിലിപ്പ് 96560 62967, പാസ്റ്റര്‍ ജി. സാംകുട്ടി അടൂര്‍ 94461 16363, പാസ്റ്റര്‍ ഷാജന്‍ കുര്യന്‍ 9846792837 എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു.