നെയ്യാറ്റിൻകരയിൽ സഭാ ശുശ്രുഷകനും വിശ്വാസികൾക്കുമെതിരെ സുവിശേഷവിരോധികളുടെ ആക്രമണം
നെയ്യാറ്റിൻകര: ഐപിസി കാരക്കോണം ഏരിയായിലെ പാലിയോട് കുറുവാട് ഐപിസി സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ രാജു കെ ജോബിനെയും അദ്ദേഹത്തിൻ്റെ സഹോദരി ശോശാമ്മയെയും മകൻ ജോയലിനെയും ഞായറാഴ്ച സഭാരാധനക്കിടയിൽ സമീപവാസികളായ സുവിശേഷ വിരോധികൾ സഭയിൽ അതിക്രമിച്ചു കയറി ക്രൂരമായി മർദ്ദിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തു.
പരിക്കേറ്റവർ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ആണ്. പ്രാർത്ഥനാ ആലയത്തിൽ അതിക്രമിച്ചു കയറി പാസ്റ്ററെയും വിശ്വാസികളെയും അതി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സഭാ നേതൃത്വം പ്രതിഷേധം അറിയിക്കുകയും കുറ്റക്കാർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.