രക്ഷകന്റെ ഗീതം - ക്രിസ്തീയ സംഗീത സംഗമം ജൂൺ 7ന്; സൗജന്യ പാസുകൾക്ക് ഇന്നു കൂടെ അവസരം
ബെംഗളൂരു: എക്കാലവും കേൾക്കാൻ കൊതിക്കുന്ന പഴയ ക്രൈസ്തവ ഭക്തിഗാനങ്ങൾ കോർത്തിണക്കി ജൂൺ 7 ഞായറാഴ്ച അരങ്ങേറുന്ന 'രക്ഷകന്റെ ഗീതം"- സംഗീത പരിപാടി ആസ്വദിക്കുന്നതിനുള്ള സൗജന്യ പാസുകൾ നേടാൻ പ്രേക്ഷകർക്ക് ഇന്നുകൂടി അവസരമുണ്ട്. വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ കൂട്ടായ്മയായ 'മൈ ചർച്ച്" സംഘടിപ്പിക്കുന്ന പരിപാടി ഹെന്നൂർ മെയിൻ റോഡിലെ ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിലാണ് നടക്കുക. ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് സംഗീത പരിപാടി ആരംഭിക്കും.
പ്രശസ്ത സിനിമാ പിന്നണി ഗായകൻ കെ.ജി. മാർക്കോസിന്റെ നേതൃത്വത്തിലുള്ള 'രക്ഷകന്റെ ഗീതം"- പ്രത്യാശാ സംഗീത സംഗമത്തിൽ പ്രേക്ഷകർ ആവശ്യപ്പെട്ടതും, കേൾക്കാൻ ആഗ്രഹിക്കുന്നതുമായ 30 പ്രശസ്ത ഗാനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ശ്രദ്ധേയ യുവഗായകരും ക്രിസ്തീയ സംഗീത ആൽബങ്ങളിലൂടെ പ്രശസ്തരുമായ മെറിൻ ഗ്രിഗറി, ശ്രേയ അന്ന ജോസഫ് എന്നിവരും നിത്യഹരിത ഗാനങ്ങൾ ആലപിക്കും.
'മൈ ചർച്ചി"ന്റെ നേതൃത്വത്തിൽ കർണാടകത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകർക്കായി ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ വിപുലമായ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. 'മൈ ചർച്ച്" സ്ഥാപകൻ എ.വി. തോമസ് ഉദ്ഘാടനം നിർവഹിക്കും. രണ്ടര മണിക്കൂർ നീളുന്ന സംഗീത പരിപാടിയുടെ സമാപനം സ്നേഹവിരുന്നോടെ ആയിരിക്കും. ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാണ് ഇരിപ്പിടങ്ങളുടെ സജ്ജീകരണം.
സൗജന്യ പാസുകൾക്ക് 97464 66440, 97461 14444 എന്നീ ഫോൺ നമ്പറുകളിൽ വിളിക്കുക.
Advertisement












































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































