തൃശ്ശൂരിനു ആത്മ നിറവേകി 'നിറവ്; സി.വി. മാത്യുവിന് പി.വൈ.പി.എ യുടെ സ്നേഹാദരം
ജീവിതത്തിൽ പി.വൈ.പി.എ വഹിച്ച പങ്കു നിർണായകം: സി.വി. മാത്യു

തൃശൂർ : പി.വൈ.പി.എ കേരള സ്റ്റേറ്റും തൃശൂർ മേഖലയും സംയുക്തമായി സംഘടിപ്പിച്ച 'നിറവ്' യൂത്ത് പവർ കോൺഫ്രസ് കോൺഫറൻസ് ആത്മീയ ഉണർവിന്റെയും ആത്മനിറവിന്റെയും അവിസ്മരണീയ നിമിഷങ്ങൾക്ക് വേദിയായി.

ഒക്ടോബർ 21-ന് തൃശൂർ മിഷൻ ക്വാട്ടേഴ്സിൽ നടന്ന 12 മണിക്കൂർ നീണ്ട സമ്മേളനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏഴുനൂറോളം യുവജനങ്ങൾ പങ്കെടുത്തു.

നിരവധി യുവജനങ്ങൾ സ്നാനപ്പെടാനും, സുവിശേഷ വേലയ്ക്ക് സമർപ്പിക്കാനും തീരുമാനിച്ചു. അനേക യുവജനങ്ങൾ അന്യഭാഷാ അടയാളത്തോടെ അഭിഷേകം പ്രാപിച്ചു. പാസ്റ്റർമാരായ സുജേഷ് പി. സാം, റെജി മാത്യു, അൻസൻ കൊല്ലം എന്നിവർ പ്രസംഗിച്ചു.
ടീം പിവൈപിഎ കേരള സ്റ്റേറ്റ് & തൃശ്ശൂർ മേഖല
ലോർഡ്സൺ ആന്റണി, സുജിത്ത് എം. സുനിൽ, സാം പൂവച്ചൽ, ജീസൺ ജോർജ് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഒക്ടോബർ 21ന് തൃശൂർ മിഷൻ കോട്ടേഴ്സിൽ നടന്ന സമ്മേനത്തിൽ ജില്ലയിലെ നിരവധി പാസ്റ്റർമാർ പങ്കെടുത്തു. സ്റ്റേറ്റ് ഭാരവാഹികളും മേഖല ഭാരവാഹികളായും നേതൃത്വം നൽകി.
Advertisement


























