കൊട്ടാരക്കര പൂയപ്പള്ളി കല്ലുവെട്ടാംകുഴിയിൽ അന്നമ്മ വർഗീസ് (77) മൈസൂരുവിൽ നിര്യാതയായി
മൈസൂരു (കർണാടക): ഐ.പി.സി എബനേസർ കല്യാണഗിരി സഭയുടെ ആരംഭകാല വിശ്വാസി പരേതനായ റിട്ട.എയർഫോഴ്സ് ഉദ്യോഗസ്ഥൻ പുനലൂർ ഇളമ്പൽ ചെമ്പുമല പുത്തൻവീട്ടിൽ എം.വർഗീസിൻ്റെ ഭാര്യ അന്നമ്മ വർഗീസ് (77) മൈസൂരുവിൽ നിര്യാതയായി.
സംസ്കാരം ഏപ്രിൽ 20 തിങ്കൾ രാവിലെ 9 ന് ഐ.പി.സി എബനേസർ കല്യാണഗിരി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ബെൻസൺ സെമിത്തെരിയിൽ.
പരേത കൊട്ടാരക്കര പൂയപ്പള്ളി കല്ലുവെട്ടാംകുഴിയിൽ കുടുംബാംഗം.
മക്കൾ: ബോസ്, ബിന്ദു
മരുമക്കൾ: സിബി, പാസ്റ്റർ.രാജു ജോസഫ് ( ഐ.പി.സി എച്ച്.ഡി കോട്ട, മൈസൂരു).

