ലിസി ജെയിംസ് ചിക്കാഗോയിൽ നിര്യാതയായി


ലിസി ജെയിംസ് ചിക്കാഗോയിൽ നിര്യാതയായി
ad
ad
ad

ചിക്കാഗോ: ഐപിസി ചിക്കാഗോ ബഥേൽ സഭാംഗം റാന്നി കരിയംപ്ലാവ് മുറ്റുത്തറയിൽ ജെയിംസ് മാത്യുവിന്റെ (മണിക്കുട്ടി) ഭാര്യ ലിസി ജെയിംസ് (64) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 16 വെള്ളി 17 ശനി ദിവസങ്ങളിൽ ബഥേൽ സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.

കോട്ടയം തലപ്പാടി പൂതക്കുഴി പരേതനായ സി.യു ചെറിയാന്റെയും ഗ്രേസി ചെറിയാന്റെയും മകളാണ്. മക്കൾ: ജയിൻ, ജീന. മരുമകൻ: ബാബ് മത്തായി. കൊച്ചുമക്കൾ: അലക്സ്, ഇസ്‌സി. സഹോദരങ്ങൾ: സണ്ണി ചെറിയാൻ, രാജൻ ചെറിയാൻ, ബിനോയ് ചെറിയാൻ, മേഴ്സി ചെറിയാൻ

വാർത്ത: കുര്യൻ ഫിലിപ്പ് (847 912 5578)