പാസ്റ്റർ റ്റി.യു ബേബിച്ചൻ കർത്തൃസന്നിധിയിൽ

പാസ്റ്റർ റ്റി.യു ബേബിച്ചൻ കർത്തൃസന്നിധിയിൽ

കുറിച്ചി : കുറിച്ചി തെക്കേപ്പറമ്പിൽ പാസ്റ്റർ റ്റി.യു ബേബിച്ചൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (26/02/2024 തിങ്കൾ) രാവിലെ 8 മുതൽ ഹോമിയോ കോളേജ് ജംഗ്ഷന് സമീപമുള്ള ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം 3 ന് ചീരംചിറയിലുള്ള സഭാ സെമിത്തേരിയിൽ. പരേതൻ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ആദ്യകാല പ്രവർത്തകനും ജയിൽ സുവിശേഷകനുമായിരുന്നു.

ഭാര്യ: ചാന്നാനിക്കാട് പുതുപ്പറമ്പിൽ സൂസ്സമ്മ മാത്യു. മക്കൾ: സുബി, സിബി, എബി മരുമക്കൾ: പാസ്റ്റർ ഷാജി ഏബ്രഹാം ( ചർച്ച് ഓഫ് ഗോഡ്, പുത്തനങ്ങാടി), അന്ന സിബി, സൂര്യ എബി