പാസ്റ്റർ ജെ. ജോർജ് കർതൃസന്നിധിയിൽ

പാസ്റ്റർ ജെ. ജോർജ് കർതൃസന്നിധിയിൽ

തമിഴ്നാട് ഐപിസി വട്രാപ് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജെ ജോർജ് ഇന്ന് ജൂൺ 28 ന് രാവിലെ ഡിണ്ടികൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ നിത്യതയിൽ പ്രവേശിച്ചു. ഐ പി സി തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റായ പാസ്റ്റർ ജെ മാത്യുവിന്റെ ജ്യേഷ്ഠസഹോദരനാണ്. 

റാന്നിയിൽ നിന്നും 75 വർഷങ്ങൾക്ക് മുൻപ് തന്റെ പിതാവ് സുവിശേഷവേലക്കായി തമിഴ്നാട്ടിൽ പോയതാണ്. കൊട്ടാരക്കര കൊച്ചുകിഴക്കേതിൽ മോനിയാണ് ഭാര്യ. 

 സംസ്കാര ശുശ്രൂഷ നാളെ ജൂൺ 29 രാവിലെ 9 മണിമുതൽ ഐപിസി വട്രാപ് സഭഹാളിൽ.