സുവിശേഷകൻ ജോൺ തോമസ്കുട്ടി(ബൈബിൾ തോമസ്- 78) സംസ്കാരം ഇന്ന് മാർച്ച് 12 ന്

സുവിശേഷകൻ ജോൺ തോമസ്കുട്ടി(ബൈബിൾ തോമസ്- 78) സംസ്കാരം ഇന്ന് മാർച്ച് 12 ന്

ഭവനത്തിലെ സംസ്കാര ശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം

https://www.youtube.com/live/bFxG60rDh-g?si=MDPzZox9IAdJSuV-

കൊച്ചി: കഴിഞ്ഞ ദിവസം കർതൃ സന്നിധിയിൽ ചേർക്കപ്പെട്ട ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ സഭാംഗവും സുവിശേഷകനും ഗ്രന്ഥകർത്താവും കൗൺസിലറുമായിരുന്ന ചെങ്ങന്നൂർ ഇഞ്ചക്കിലോടിൽ ജോൺ തോമസ്കുട്ടിയുടെ (ബൈബിൾ തോമസ്- 78) സംസ്കാരം ഇന്ന് മാർച്ച് 12 ന് കൊച്ചിയിൽ നടക്കും.

ഭൗതിക ശരീരം മാർച്ച് 12 ചൊവ്വ ഇന്ന് രാവിലെ 9 ന് കൊച്ചി വൈറ്റില ടോക് എച്ച് റോഡ് ലൈൻ 11 ഭവനത്തിൽ കൊണ്ട് വരും. തുടർന്ന് ഉച്ചയ്ക്ക് 12 ന് വൈറ്റില ജനത പെന്തെക്കൊസ്ത് മിഷൻ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം മാമല റ്റി.പി.എം സഭാ സെമിത്തേരിയിൽ.

ബെംഗളൂരുവിൽ വായുസേന വിഭാഗത്തിലും ഡൽഹി ദൂരദർശൻ വിഭാഗത്തിലും എൻഞ്ചിനിയർ ആയിരുന്ന അദ്ദേഹം സുവിശേഷം അറിയിക്കുന്നതിൽ അതീവ തല്പരനായിരുന്നു. ദീർഘ വർഷങ്ങൾ ഡൽഹിയിലായിരുന്ന അദ്ദേഹം യാത്രയിലുടനീളം സൗജന്യ ബൈബിൾ വിതരണം ചെയ്തിരുന്നു. 

വേദശാസ്ത്രബിരുധം നേടിയ താൻ പിന്നീട് മേഴ്സി ഏഞ്ചൽ എന്ന പേരിൽ കൗൺസിലിംഗ് സെൻ്റർ നടത്തിയിരുന്നു. 

 ബ്രദർ ബൈബിൾതോമസ് എന്ന നാമകരണത്തിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം "ജീവിതം എങ്ങിനെ ധന്യമാക്കും, ആത്മാവിൻ്റെ ആരോഗ്യ മരുന്ന്, ആന്തര സൗഖ്യ തേൻ മൊഴികൾ, മനരമ്യ കുടുംബം സന്തുഷ്ട കുടുംബം, തുടങ്ങീ അനവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 

ദീർഘമായ 40 വർഷത്തെ കേന്ദ്രസർക്കാർ ഉദ്യോഗത്തോടനുബന്ധിച്ച് സജീവമായ ജീവകാരുണ്യ പ്രവർത്തനവും, ആത്മീയ ശുശ്രൂഷകളും , കൗൺസിലിംഗ് സെമിനാറുകൾ, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ നല്ലൊരു ആത്മീയ പ്രഭാഷകനും പ്രബോധകനുമായിരുന്നു അദ്ദേഹം.

ഭാര്യ: ഉഴവൂർ താമരക്കാട്ട് ത്രേസ്യാമ്മ തോമസ്.

മക്കൾ: ജോജി തോമസ് ( കൊച്ചി), ജോസി വില്ല്യം (ചെന്നൈ).

മരുമക്കൾ. ജെസി ജോജി, വില്യം വർഗീസ് (ചെന്നൈ).

വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു