പാസ്റ്റർ പി.എസ് രാജു(73) നിര്യാതനായി
ചെങ്ങരൂർ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി. എസ് രാജു(73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ജനു. 4 ന് ശനി രാവിലെ 9 ന് മലങ്കര കത്തോലിക്ക ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം ചെങ്ങരൂർ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ചെങ്കൽ സെമിത്തേരിയിൽ നടക്കും.
ഭാര്യ: അമ്മുക്കുട്ടി. മക്കൾ: ബ്ലെസി, ബ്ലെസ്സൻ. മരുമക്കൾ: വിനോദ്, ലിജി