മുണ്ടിയെരുമ കുമ്പുക്കാട്ട് വീട്ടിൽ മേരിക്കുട്ടി ശാമുവേൽ (85) നിര്യാതയായി
മുണ്ടിയെരുമ: കുമ്പുക്കാട്ട് വീട്ടിൽ പരേതനായ കെ. വി ശാമുവേലിൻ്റെ ഭാര്യ മേരിക്കുട്ടി ശാമുവേൽ (85) നിര്യാതയായി. സംസ്കാരം ജൂലൈ 13ന് തൂക്കുപാലം ഐപിസി ബഥേൽ സഭയുടെ നേതൃത്വത്തിൽ നടത്തി. സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.എസ്. എബ്രഹാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഉപ്പുതറ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ കെ.വി. വർക്കി, പാസ്റ്റർ കെ.ജെ. തോമസ് കുമളി, പാസ്റ്റർ സി.ഇ ബേബി, പാസ്റ്റർ കെ.വി. വർഗീസ്, പാസ്റ്റർ തോമസ് എബ്രഹാം, ഗുഡ്ന്യൂസിനെ പ്രതിനിധീകരിച്ച് പാസ്റ്റർ തോമസ്‌കുട്ടി കമ്പംമെട്ട് തുടങ്ങിയവർ അനുശോചനം അറിയിച്ചു. സംസ്കാര ശുശ്രൂഷകൾ ഐപിസി കുമിളി സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.ഐ. കുര്യൻ നിർവഹിച്ചു.
മക്കൾ: സാലി, കെ. എസ് വർഗീസ്, ലില്ലിക്കുട്ടി, ജയമ്മ, സിസിലി, ഷേർളി, രജനി.

