റ്റി.പി.എം (എൻ.സി.പി.സി) ആസ്ട്രേലിയ റിവൈവൽ മീറ്റിംങ് ജൂലൈ 10 മുതൽ
ആസ്ട്രേലിയ : ന്യൂ കവനൻറ്റ് പെന്തെക്കൊസ്ത് ചർച്ച് (റ്റി.പി.എം) ബ്രിസ്ബെയിൻ റിവൈവൽ മീറ്റിംങ് ജൂലൈ 10 മുതൽ 12 വരെ ക്വീൻസ് ലാൻഡിലെ ന്യൂ മാർക്കറ്റ് മെമ്മോറിയൽ ഹാളിൽ നടക്കും.
വ്യാഴാഴ്ച വൈകിട്ട് 7.15ന് ബൈബിൾ ക്ലാസ്, വെള്ളി, ശനി വൈകിട്ട് 6.30ന് പൊതുയോഗം, രാത്രി 10 ന് പ്രത്യേക പ്രാർഥന, ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് യുവജന മീറ്റിംങ്ങ് , ശനി, ഞായർ രാവിലെ 9.30ന് ആരാധന ശുശ്രൂഷ എന്നിവ നടക്കും.
സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. മിഷൻ പ്രവർത്തകർ ഗാനശുശ്രൂഷ നിർവഹിക്കും.
എൻ.സി.പി.സി ആസ്ട്രേലിയ സെൻ്റർ (മെൽബൺ, ക്ലേറ്റൺ ) സഭയുടെ കീഴിൽ ഡെവൻ മെഡോസ്, റോസന്ന, സിഡ്നി, പെർത്ത്, ഡാർവിൻ, ബ്രിസ്ബേൻ, അഡലെയ്ഡ് തുടങ്ങീ 7 സ്ഥലങ്ങളിലായി സഭയുടെ പ്രവർത്തനം നടന്നു വരുന്നു.
Advertisement
















































