ആത്മരക്ഷയ്ക്കായുള്ള ആഹ്വാനവുമായി ടി.പി.എം ദോഹ കൺവെൻഷന് തുടക്കം; സമാപന സമ്മേളനം നാളെ ജനു. 24ന്

ആത്മരക്ഷയ്ക്കായുള്ള ആഹ്വാനവുമായി ടി.പി.എം ദോഹ കൺവെൻഷന് തുടക്കം; സമാപന സമ്മേളനം നാളെ ജനു. 24ന്

ദോഹ: ദി പെന്തെക്കോസ്തു മിഷൻ ദോഹ - കൺവൻഷൻ  ജനു. 21ന് ആരംഭിച്ചു. ആത്മരക്ഷ പിശാച് ഇഷ്ടപ്പെടുന്നില്ല ദൈവാത്മാവ് ഉള്ളവനാണ് ശ്രേഷ്ഠൻ. ദൈവം മനുഷ്യനെ അതിശയകരമായി സൃഷ്ടിച്ചത് ഇത്ര വലിയ രക്ഷയുടെ വക്താക്കൾ ആകാൻ ആണെന്നും പാസ്റ്റർ ഫെലിക്സ് ഉദ്ബോധിപ്പിച്ചു. കൺവെൻഷന്റെ പ്രഥമ ദിനത്തിൽ വചനം പങ്കിടുകയായിരുന്നു അദ്ദേഹം. ഉയർത്തപ്പെട്ട ക്രിസ്തുവിലുള്ള വിശ്വാസമാണ് ആത്മരക്ഷയ്ക്കായുള്ള ആദ്യപടി. ഗുഡ്ബൈ സോൾ എന്ന് പറയിക്കുവാൻ സാത്താൻ ആഗ്രഹിക്കുമ്പോൾ നിത്യത കൈവിട്ടു പോകുമെന്ന് വിശ്വാസ സമൂഹം അറിയണമെന്നും പാസ്റ്റർ ഫെലിക്സ് ഓർമിപ്പിച്ചു.

ദോഹ ഐഡിസിസി ടെൻ്റിൽ നടക്കുന്ന  കൺവെൻഷൻ പാസ്റ്റർ സാമുവൽ ശാന്തരാജ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു.

 21 മുതൽ ദിവസവും വൈകിട്ട് 6ന് സുവിശേഷയോഗവും ഗാനശുശ്രൂഷയും നടന്നു വരുന്നു
സഭയുടെ പ്രധാന ശുശൂഷകർ പ്രസംഗിച്ചു.

സമാപന സമ്മേളനം 24- നു വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും.
മിഷൻ പ്രവർത്തകർ വിവിധ പ്രാദേശിക ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.
    
 മധ്യപൂർവ്വ ദേശത്തെ രണ്ടാമത്തെ ആത്മീയസംഗമമാണ് ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ (ന്യൂ ടെസ്റ്റ്മെന്റ് ചർച്ച്) ദോഹ- ഖത്തർ  കൺവൻഷൻ. നിർമ്മല സുവിശേഷം പങ്കിടുന്ന ആത്മീയ ഉണർവ് യോഗങ്ങളിൽ 
വചന ശുശ്രൂഷയും രോഗശാന്തി ശുശ്രൂഷകളും നടന്നുവരുന്നു.