ഉത്തർപ്രദേശിൽ ഏഴ് സുവിശേഷകർക്ക് എതിരായി പോലീസ് എഫ്ഐആർ

ഉത്തർപ്രദേശിൽ ഏഴ് സുവിശേഷകർക്ക് എതിരായി പോലീസ് എഫ്ഐആർ

ലക്നൗ: നിർബന്ധ മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നു എന്ന വ്യാജ ആരോപണത്തിൽ ഉത്തർപ്രദേശിലെ ജലോൺ ജില്ലയിൽ സുവിശേഷ പ്രവർത്തനം നടത്തിയ 7 സുവിശേഷകർക്ക് എതിരായി പോലീസ് എഫ് ഐആർ ചെയ്തു. ജലൗൺ ജില്ലയിൽ ഒരു പ്രാർത്ഥന നടന്നുകൊണ്ടിരിക്കെ പോലീസ് എത്തി 7 പേരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരിൽ രണ്ടു പേർ 17, 10 വയസ്സ് വീതമുള്ള മൈനറായിട്ടുള്ളവരാണ്.

പാസ്റ്റർമാരായ ജോസ്മോൻ, സാജൻ ഏബ്രഹാം, വിവേക് ഡോഹരെ, സഞ്ജയ് ഡോഹരെ (ഇവർ നാലുപേരും മധ്യപ്രദേശിൽ നിന്നും ഉള്ളവരാണ്). കൃഷ്ണ ഡോഹരെ, അമിത് ഡോഹരെ (17 വയസ്സ്), സാഗർ ഡോഹരെ (10 വയസ്സ്) ഇവർ മൂവരും യു പി യിൽ നിന്നും ഉള്ളവരാണ്.

നൂറിൽ അധികം പുതിയനിയമ ത്തിൻ്റെ കോപ്പികളും പോലീസ് പിടിച്ചെടുത്തു. ബൈബിൾ സത്യങ്ങൾ പ്രചരിപ്പിക്കാൻ ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. പക്ഷേ സുവിശേഷ വിരോധികളായവർ സ്വാധീനം ചെലുത്തി മിഷനറിമാരെ അറസ്റ്റ് ചെയ്യിക്കുകയാണ്.

വടക്കേ ഇന്ത്യൻ സുവിശേഷകരെയും അവരുടെ കുടുംബത്തെയും, ശുശ്രൂഷകളും ഓർത്തും പ്രത്യേകം പ്രാർത്ഥിക്കേണമെ.

വാർത്ത: ജേക്കബ് പാലയ്ക്കൽ ജോൺ, പാട്ന