ശാരോൻ വനിതാ സമാജം പരസ്യയോഗവും ഭവന സന്ദർശനവും
വാർത്ത: ജാൻസി ജോബ് (മീഡിയ സെക്രട്ടറി)
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ കമ്മിറ്റിയുടെയും അടൂർ റീജിയണിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 17ന് പരസ്യയോഗവും ഭവന സന്ദർശനവും ലഘു ലേഖാ വിതരണവും മണക്കാല പരുത്തപ്പാറ ഭാഗങ്ങളിൽ നടന്നു. നിരവധി സ്ഥലങ്ങളിൽ ഗാനാലാപനവും പരസ്യ യോഗവും നടന്നു. ടീം അംഗങ്ങളായി നൂറിൽ അധികം പേർ ഉണ്ടായിരുന്നു.
ഷീബ വിജയൻ, മോളിക്കുട്ടി ബാബു, ഷിബി മാത്യു, നിർമ്മല തോമസ്, ലോവീസ് ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങളായ ഏലിയാമ്മ കോശി, മറിയാമ്മ ജോയി, സുജ നൈനാൻ, സൂസമ്മ അലക്സാണ്ടർ, അല്ലി ഷാജി തുടങ്ങിയവർ സംസാരിച്ചു.
റീജിയൺ ഭാരവാഹികളും നേതൃത്വം നൽകി.




