കട്ടപ്പന നെല്ലിമൂട്ടിൽ എൻ.വി. ജോസഫ് (പാപ്പി - 98) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു
കട്ടപ്പന: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ചാലക്കുടി സഭാ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് ജോസഫിന്റെയും, കട്ടപ്പന തൂക്കുപാലം സഭാ ശുശ്രൂഷകൻ പാസ്റ്റർ മാത്യു ജോസഫിന്റെയും പിതാവ് കട്ടപ്പന കനകക്കുന്ന് സഭാംഗം നെല്ലിമൂട്ടിൽ എൻ.വി. ജോസഫ് (പാപ്പി - 98) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നവംബർ 18 ബുധനാഴ്ച രാവിലെ 9ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1ന് കനകക്കുന്ന് സഭയുടെ കൊച്ചുകാമാക്ഷിയിലുള്ള സെമിത്തേരിയിൽ.
ഭാര്യ : പരേതയായ ശോശാമ്മ
മക്കൾ: പാസ്റ്റർ വർഗീസ് ജോസഫ് ( CGI, ചാലക്കുടി), മാത്യു ജോസഫ്(രാജു ) ബിസിനസ്, കട്ടപ്പന, പാസ്റ്റർ മാത്യു ജോസഫ് (CGI, തൂക്കുപാലം), പാസ്റ്റർ ജോസ് ജോസഫ് (IPC, രാജസ്ഥാൻ), ജോൺ ജോസഫ് (ബിസിനസ്സ് , ഉദയ്പൂർ, രാജസ്ഥാൻ), ജോർജ് ജോസഫ് (ബിസിനസ്, ഉദയ്പൂർ), ചെറിയാൻ ജോസഫ് (ബിസിനസ്, കനകക്കുന്ന്).
മരുമക്കൾ: റൈച്ചൽ വർഗീസ്, ലിസ്സി രാജു , ലിസ്സി മാത്യു, ജോളി ജോസ്, ജിജി ജോൺ, അനിത ജോർജ്, മോളമ്മ ചെറിയാൻ.
14 കൊച്ചുമക്കളും 9 കൊച്ചുമരുമക്കളും 16 കൊച്ചുകൊച്ചുമക്കളുമുണ്ട്.
സഹോദരന്മാർ: പരേതനായ എൻ. വി. ജോൺ, പരേതനായ പാസ്റ്റർ ജോർജ് വർഗീസ് (ശാരോൻ), എൻ. വി. ചെറിയാൻ (Rtd. Engineer ) മുണ്ടക്കയത്ത് താമസിക്കുന്നു, സഹോദരിമാർ പരേതയായ കുഞ്ഞമ്മ, പരേതയായ അമ്മിണി.
വാർത്ത: പാസ്റ്റർ തോമസുകുട്ടി
Advertisement































